എന്‍പിആര്‍ ഭരണഘടനാ ബാധ്യത ; സംസ്ഥാനങ്ങള്‍ക്ക് എതിര്‍ക്കാനാവില്ല ; കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി

എന്‍പിആര്‍ ഭരണഘടനാ ബാധ്യത ; സംസ്ഥാനങ്ങള്‍ക്ക് എതിര്‍ക്കാനാവില്ല ; കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി
ബിജെപി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ തുടരുന്നതിനിടെ എന്‍പിആര്‍ സംബന്ധിച്ച് വ്യക്തതയുമായി കേന്ദ്രം. എന്‍പിആറില്‍ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടത് സ്വമേധയാ ചെയ്യേണ്ട കാര്യമാണെന്നും നിര്‍ബന്ധില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

എന്‍പിആറുമായി ബന്ധപ്പെട്ട വിവാദ ചോദ്യങ്ങള്‍ പിന്‍വലിക്കില്ലെന്നും കിഷന്‍ റെഡ്ഡി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരാണ് 2010 ല്‍ എന്‍പിആര്‍ ആദ്യമായി നടപ്പിലാക്കിയത്. എന്‍പിആര്‍ പുതുക്കേണ്ടത് ഭരണഘടന ബാധ്യതയാണ്. അതിനാല്‍ എന്‍പിആര്‍ നടപ്പാക്കുന്നതിനെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തെിര്‍ക്കാനാവില്ല. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുമായി ആശയ വിനിമയം നടത്തുമെന്നും കിഷന്‍ റെഡ്ഡി പറഞ്ഞു.

Other News in this category4malayalees Recommends