ഫാ. ഹാം ജോസഫ് ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ്

ഫാ. ഹാം ജോസഫ് ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ്
ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ഈവര്‍ഷത്തെ പ്രസിഡന്റായി ഫാ. ഹാം ജോസഫിനെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ഡെസ്‌പ്ലെയിന്‍സ് മാര്‍ത്തോമാ ദേവാലയത്തില്‍ വച്ചു പ്രസിഡന്റ് ഫാ. ബാബു മഠത്തിപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.


ഫാ. ജോണ്‍സന്‍ വര്‍ഗീസിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ചിക്കാഗോ മാര്‍ത്തോമാ ഇടവക വികാരി റവ. ഷിബി വര്‍ഗീസ് സ്വാഗതം ആശംസിച്ചു. റവ. ജോര്‍ജ് വര്‍ഗീസ് ധ്യാന പ്രസംഗം നടത്തി. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ജോര്‍ജ് മാത്യുവും, കണക്കുകള്‍ ട്രഷറര്‍ ആന്റോ കവലയ്ക്കലും അവതരിപ്പിച്ച് യോഗം പാസാക്കി. തുടര്‍ന്നു 2020 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു.


പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഫാ. ഹാം ജോസഫ് ചിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ വികാരിയായും, മാര്‍ത്ത മറിയം വനിതാ സമാജത്തിന്റെ ചിക്കാഗോ റീജിയന്‍ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. റാന്നി വയലത്തല സ്വദേശിയായ ഫാ. ഹാം ജോസഫിന്റെ സഹധര്‍മ്മിണി ജോളിയും മക്കള്‍ ഹണിയും ഹാബിയുമാണ്.


വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റവ.ഡോ. ഭാനു സാമുവേല്‍ ചിക്കാഗോ സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ചിന്റെ വികാരിയായി സേവനം അനുഷ്ഠിക്കുന്നു. നോര്‍ത്ത് അമേരിക്കന്‍ സി.എസ്.ഐ രൂപതയുടെ ചിക്കാഗോ റീജിയനിന്റെ പ്രസിഡന്റുകൂടിയാണ്. സഹധര്‍മ്മിണി സുനിലയും, ശ്രേയാ നവോമി മകളുമാണ്.


സെക്രട്ടറിയായി ചിക്കാഗോയിലെ പൊതു പ്രവര്‍ത്തകനും, സീറോ മലബാര്‍ ദേവാലയാംഗവുമായ ആന്റോ കവലയ്ക്കലിനെ തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിയായി ഏലിയാമ്മ പുന്നൂസ്, ട്രഷറര്‍ ഏബ്രഹാം വര്‍ഗീസ് (ഷിബു), വിമന്‍സ് ഫോറം കണ്‍വീനറായി ജാസ്മിന്‍ ഇമ്മാനുവേല്‍, യൂത്ത് ചെയര്‍മാനായി ഫാ. എബി ചാക്കോ, കണ്‍വീനര്‍: റിന്റു ഫിലിപ്പ്, വെബ്‌സൈറ്റ്: ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, മീഡിയ: ജോര്‍ജ് പണിക്കര്‍, ബഞ്ചമിന്‍ തോമസ്, ഓഡിറ്റര്‍: സാമുവേല്‍ ജോണ്‍സണ്‍ എന്നിവരേയും ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.


ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്.

Other News in this category



4malayalees Recommends