ജനുവരി 16ലെ ഏറ്റവും പുതിയ ഡ്രോയില്‍ ഇമിഗ്രേഷന്‍ കാന്‍ഡിഡേറ്റ്‌സിന് ഇന്‍വിറ്റേഷനുകള്‍ പുറപ്പെടുവിച്ച് കാനഡയിലെ പ്രിന്‍സ് എഡ്വാഡ് ഐലന്റ്; വിവിധ വിഭാഗങ്ങളിലായി പുറപ്പെടുവിച്ചത് ആകെ 123 ഇന്‍വിറ്റിഷനുകള്‍

ജനുവരി 16ലെ ഏറ്റവും പുതിയ ഡ്രോയില്‍ ഇമിഗ്രേഷന്‍ കാന്‍ഡിഡേറ്റ്‌സിന് ഇന്‍വിറ്റേഷനുകള്‍ പുറപ്പെടുവിച്ച് കാനഡയിലെ പ്രിന്‍സ് എഡ്വാഡ് ഐലന്റ്; വിവിധ വിഭാഗങ്ങളിലായി പുറപ്പെടുവിച്ചത് ആകെ 123 ഇന്‍വിറ്റിഷനുകള്‍

ജനുവരി 16ലെ ഏറ്റവും പുതിയ ഡ്രോയില്‍ ഇമിഗ്രേഷന്‍ കാന്‍ഡിഡേറ്റ്‌സിന് ഇന്‍വിറ്റേഷനുകള്‍ പുറപ്പെടുവിച്ച് കാനഡയിലെ പ്രിന്‍സ് എഡ്വാഡ് ഐലന്റ്. ഈ വര്‍ഷം പ്രിന്‍സ് എഡ്വാഡ് ഐലന്‍ഡ് പുറപ്പെടുവിക്കുന്ന ആദ്യത്തെ ഡ്രോയാണിത്. എക്‌സ്പ്രസ് എന്‍ട്രി, ലേബര്‍ ഇംപാക്റ്റ്, ബിസിനസ് ഇംപാക്റ്റ് വിഭാഗങ്ങളിലായി ആകെ 123 ഇന്‍വിറ്റിഷനുകളാണ് പ്രിന്‍സ് എഡ്വാഡ് ഐലന്‍ഡ് പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം പുറപ്പെടുവിച്ചിരിക്കുന്നത്. എക്‌സ്പ്രസ് എന്‍ട്രി, ലേബര്‍ ഇംപാക്റ്റ് വിഭാഗങ്ങളിലൂടെ ഇന്‍വൈറ്റ് ചെയ്യപ്പെട്ട 110 കാന്‍ഡിഡേറ്റുകള്‍ക്ക് കനേഡിയന്‍ പെര്‍മെനന്റ് റെസിഡന്‍സിനുള്ള നോമിനേഷനായി ഇനി അപേക്ഷിക്കാം.


പ്രിന്‍സ് എഡ്വാഡ് ഐലന്‍ഡിന്റെ എക്‌സ്പ്രസ് എന്‍ട്രി കാറ്റഗറി ഫെഡറല്‍ എക്പ്രസ് എന്‍ട്രി സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കാനഡയുടെ പ്രധാന ഇക്കണോമിക് ഇമിഗ്രേഷന്‍ വിഭാഗങ്ങളായ ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ്, ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് ക്ലാസ്, കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് എന്നിവയ്ക്കക്കുള്ള കാന്‍ഡിഡേറ്റുകളെ മാനേജ് ചെയ്യുന്നത് ഫെഡറല്‍ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം വഴിയാണ്. പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിക്കുന്ന എക്‌സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകള്‍ക്ക് ഫെഡറല്‍ റാങ്കിംഗ് സ്‌കോറില്‍ അധികമായി 600 പോയ്ന്റ് കൂടി ലഭിക്കും. ഗവണ്‍മെന്റ് ഓഫ് കാനഡയില്‍ നിന്ന് കനേഡിയന്‍ പെര്‍മെനന്റ് റസിഡന്‍സിന് അപേക്ഷിക്കാനുള്ള ഇന്‍വിറ്റിഷന്‍ ഈ പോയ്ന്റ് വഴി ഉറപ്പാകുന്നു. നോമിനേഷന് പരിഗണിക്കുന്നതിനായി എക്‌സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകള്‍ ഒരു എക്‌സ്പ്രഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് (ഇഒഐ) പ്രിന്‍സ് എഡ്വാഡ് ഐലന്‍ഡ് പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമിനു മുന്‍പാകെ സമര്‍പ്പിക്കേണ്ടതുണ്ട്.

Other News in this category



4malayalees Recommends