കാന്‍ബറയില്‍ സിഖ്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും ഇനി സൈക്കിള്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണ്ട; മതപരമായ ആചാരത്തിന്റെ ഭാഗമായി തലപ്പാവ് ധരിച്ചിട്ടുള്ള വ്യക്തികളില്‍ നിന്നും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ ഇനി പിഴ ഈടാക്കില്ല

കാന്‍ബറയില്‍ സിഖ്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും ഇനി സൈക്കിള്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണ്ട; മതപരമായ ആചാരത്തിന്റെ ഭാഗമായി തലപ്പാവ് ധരിച്ചിട്ടുള്ള വ്യക്തികളില്‍ നിന്നും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ ഇനി പിഴ ഈടാക്കില്ല

കാന്‍ബറയില്‍ സിഖ്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും ഇനി സൈക്കിള്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കേണ്ട. ഇവരില്‍ നിന്ന് പിഴയീടാക്കില്ലെന്നാണ് അധികൃതരുടെ തീരുമാനം. മതപരമായ ആചാരത്തിന്റെ ഭാഗമായി തലപ്പാവ് ധരിച്ചിട്ടുള്ള വ്യക്തികളില്‍ നിന്നും ഹെല്‍മെറ്റ് ധരിക്കാത്തതിന് ഈടാക്കി വരുന്ന പിഴ ഈടാക്കേണ്ടതില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, അല്ലാത്തവരില്‍ നിന്ന് 344 ഡോളര്‍ പിഴയായി ഈടാക്കുകയും ചെയ്യും. ഡിസംബറില്‍ നിലവില്‍ വന്ന പുതിയ നിയമപ്രകാരമാണ് ഇത്തരക്കാര്‍ക്ക് ആനുകൂല്യം ലഭിക്കുന്നത്.


തലപ്പാവ് ധരിക്കുന്നത് കാരണം സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മെറ്റ് വെക്കാന്‍ സാധിക്കാത്ത സിഖ്കാര്‍ക്കാണ് ഈ ഇളവ് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുകയെന്ന് ഓസ്‌ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിട്ടറി (എസിടി) റോഡ്‌സ് മിനിസ്റ്റര്‍ ഷെയ്ന്‍ രത്തന്‍ബറി പറഞ്ഞു. തങ്ങളുടെ മതവിശ്വാസങ്ങള്‍ പിന്തുടരുന്നവരെ മേഖല പിന്തുണയ്ക്കുന്നതായും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. സിഖ് മതവിഭാഗത്തെ തന്നെയാണ് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. തലപ്പാവ് ധരിക്കുക എന്നത് സിഖ് സമൂഹത്തിന്റെ പ്രധാന ആചാരങ്ങളില്‍ ഒന്നാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് ഹെല്‍മെറ്റ് ധരിക്കാന്‍ സാധിക്കില്ല - അദ്ദേഹം ചൂണ്ടിക്കാട്ടി. സിഖുകാര്‍ ഉന്നയിച്ച ആവശ്യ പ്രകാരമാണ് പുതിയ ഇളവ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സൗത്ത് ഓസ്‌ട്രേലിയയിലും ഹെല്‍മെറ്റ് ധരിക്കുന്നതില്‍ സിഖ്കാര്‍ക്ക് ഇളവ് ലഭിക്കുന്നുണ്ട്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ, ക്യൂന്‍സ്‌ലാന്‍ഡ്, വിക്ടോറിയ എന്നിവിടങ്ങളിലും മതപരമായ ആചാരത്തിന്റെ ഭാഗമായി തലപ്പാവ് ധരിക്കുന്ന വിഭാഗങ്ങളെ പിഴയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹെല്‍മെറ്റ് നിയമങ്ങളില്‍ ഒഴിവു നല്‍കാത്ത ഒരേയൊരു സ്റ്റേറ്റ് നിലവില്‍ ന്യൂ സൗത്ത് വെയ്ല്‍സ് മാത്രമാണ്. ഇവിടെ ഹെല്‍മറ്റ് ഇല്ലാതെ സൈക്കിള്‍ ഓടിക്കുന്നവര്‍ക്ക് 344 ഡോളറാണ് പിഴ.

Other News in this category



4malayalees Recommends