നഴ്‌സിംഗ് രജിസ്‌ട്രേഷനു വേണ്ടിയുള്ള ബ്രിഡ്ജിംഗ് കോഴ്‌സുകള്‍ക്ക് പകരം ഇനി വരാന്‍ പോകുന്നത് ഔട്ട്കംസ്-ബേസ്ഡ് അസസ്‌മെന്റ് എന്ന പുതിയ സംവിധാനം; ഓസ്‌ട്രേലിയയില്‍ നഴ്‌സ് ആകാന്‍ ആഗ്രഹിക്കുന്നവര്‍് ഒബിഎ എന്താണെന്ന് മനസിലാക്കൂ

നഴ്‌സിംഗ് രജിസ്‌ട്രേഷനു വേണ്ടിയുള്ള ബ്രിഡ്ജിംഗ് കോഴ്‌സുകള്‍ക്ക് പകരം ഇനി വരാന്‍ പോകുന്നത് ഔട്ട്കംസ്-ബേസ്ഡ് അസസ്‌മെന്റ് എന്ന പുതിയ സംവിധാനം; ഓസ്‌ട്രേലിയയില്‍ നഴ്‌സ് ആകാന്‍ ആഗ്രഹിക്കുന്നവര്‍് ഒബിഎ എന്താണെന്ന് മനസിലാക്കൂ

നഴ്‌സിംഗ് രജിസ്‌ട്രേഷനു വേണ്ടിയുള്ള ബ്രിഡ്ജിംഗ് കോഴ്‌സുകള്‍ 2021 ഓടെ പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഔട്ട്കംസ്-ബേസ്ഡ് അസസ്‌മെന്റ് അഥവാ ഒബിഎ എന്ന പുതിയ സംവിധാനം കൊണ്ടുവരാനാണ് അധികൃതരുടെ തീരുമാനം. ഒബിഎ എന്താണെന്ന് അറിയാം.


രണ്ടു ഘട്ടങ്ങളായാണ് ഔട്ട്കംസ്-ബേസ്ഡ് അസസ്മെന്റ് നടത്തുക. അപേക്ഷകരുടെ വിശകലനശേഷിയും ഓര്‍മ്മശക്തിയുമെല്ലാം പരിശോധിക്കുന്ന കോഗ്‌നിറ്റീവ് പരീക്ഷയാണ് ആദ്യഘട്ടം. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യോത്തരളായിരിക്കും ഈ പരീക്ഷയില്‍ ഉണ്ടാവുക. ആദ്യഘട്ടം ജയിക്കുന്നവര്‍ക്ക് മാത്രമേ രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ കഴിയൂ.ബിഹേവിയറല്‍ അസസ്മെന്റ് എന്നതാണ് രണ്ടാം ഘട്ടം. ഓസ്ട്രേലിയയില്‍ നഴ്സായി ജോലി ചെയ്യുന്നതിന് ആവശ്യമായ അറിവും കഴിവുമുണ്ടോ എന്നു പരിശോധിക്കുന്നതാണ് ഇത്. വിവിധ രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ നിലവിലുള്ള ഒബ്ജക്ടീവ് സ്ട്രക്ചേര്‍ഡ് ക്ലിനിക്കല്‍ എക്സാം എന്ന പരീക്ഷാ സമ്പ്രദായമാണ് ഇതിനായി ഉപയോഗിക്കുക.

ഒബിഎ കഴിഞ്ഞാല്‍ ഒരു ഓറിയന്റേഷന്‍ പ്രോഗ്രാമിലും പങ്കെടുക്കണം. ഓസ്ട്രേലിയന്‍ യോഗ്യതകള്‍ക്ക് തത്തുല്യ യോഗ്യതകള്‍ ഉള്ളവര്‍ ഉള്‍പ്പെടെ വിദേശത്തു നിന്നെത്തുന്ന എല്ലാ നഴ്സുമാരും ഈ ഓറിയന്റേഷന്‍ പൂര്‍ത്തിയാക്കേണ്ടി വരും. അപേക്ഷകര്‍ എത്ര വേഗം ഓരോ ഘട്ടവും വിജയിക്കുന്നു എന്നതിന് അനുസരിച്ചിരിക്കുംഒബിഎയുടെ ദൈര്‍ഘ്യം.

Other News in this category



4malayalees Recommends