ദുരന്തം പുതിയ വീട്ടില്‍ താമസിക്കാനിരിക്കേ ; പൂര്‍ണ്ണമാകാതെ രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും സ്വപ്നം

ദുരന്തം പുതിയ വീട്ടില്‍ താമസിക്കാനിരിക്കേ ; പൂര്‍ണ്ണമാകാതെ രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും സ്വപ്നം
രഞ്ജിത്തിന്റെയും ഇന്ദുലക്ഷ്മിയുടേയും വീടെന്ന സ്വപ്നം പാതി വഴിയിലാണ്. നേപ്പാളിലേക്കുള്ള ഉല്ലാസ യാത്ര മരണത്തിലെത്തവേ കോഴിക്കോട് മൊകവൂരില്‍ പുതിയതായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന വീട്ടില്‍ ഇനി രഞ്ജിത്തും ഭാര്യയും എത്തില്ല.. കാരന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ജീവനക്കാരിയായ ഭാര്യ ഇന്ദുലക്ഷ്മിയുടെ വീടിന് സമീപത്താണ് പുതിയ വീടിന്റെ പണി നടന്നത്.

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സ്വകാര്യ കമ്പനിയില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായ രഞ്ജിത്ത് കോഴിക്കോട് സ്വന്തമായി സ്റ്റാര്‍ട്ട്അപ്പ് തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഫെബ്രുവരിയില്‍ വീടിന്റെ പാലുകാച്ചലിനൊപ്പം തന്നെ സ്റ്റാര്‍ട്ട് ഓഫീസിന്റെ ഉത്ഘാടനവും ഇവര്‍ പദ്ധതിയിട്ടു. എന്നാല്‍ മകന്‍ മാധവിനെ തനിച്ചാക്കിയാണ് രഞ്ജിത്തും കുടുംബവും വിടവാങ്ങിയത്.

രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും ദാരുണ മരണം വിശ്വസിക്കാനാകാതെ തളരുകയാണ് കോഴിക്കോട് കുന്ദമംഗലത്തെ ബന്ധുക്കളും നാട്ടുകാരും.

Other News in this category4malayalees Recommends