സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ ; പിടിപെട്ടത് ഫിലിപ്പീന്‍സ് സ്വദേശിയെ ശുശ്രൂഷിക്കുന്നതിനിടെ ; രോഗവിവരം മറച്ചു വയ്ക്കുകയാണെന്നും ആശുപത്രിയിലെ മറ്റ് രോഗികളെ മാറ്റിയിട്ടില്ലെന്നും നഴ്‌സുമാര്‍

സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ ; പിടിപെട്ടത് ഫിലിപ്പീന്‍സ് സ്വദേശിയെ ശുശ്രൂഷിക്കുന്നതിനിടെ ; രോഗവിവരം മറച്ചു വയ്ക്കുകയാണെന്നും ആശുപത്രിയിലെ മറ്റ് രോഗികളെ മാറ്റിയിട്ടില്ലെന്നും നഴ്‌സുമാര്‍
ചൈനയില്‍ ഭീതി പടര്‍ത്തിയ കൊറോണ വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നെന്ന വാര്‍ത്തകള്‍ക്കിടെ സൗദിയില്‍ മലയാളി നഴ്‌സിന് വൈറസ് ബാധ. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് വൈറസ് ബാധയേറ്റത്. സൗദിയില്‍ അല്‍ ഹയത് നാഷണലിലെ ജീവനക്കാരിയാണ് ഇവര്‍.

ഈ ആശുപത്രിയിലെ തന്നെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്‌സിനും കൊറോണ വൈറസ് പിടിപെട്ടിട്ടുണ്ട്. ഇവരെയാണ് രോഗം ആദ്യം ബാധിച്ചതെന്നും ഫിലിപ്പീന്‍ സ്വദേശിനിയെ ശുശ്രൂഷിക്കുന്നതിനിടയിലാണ് മലയാളി നഴ്‌സിലേക്ക് വൈറസ് പടര്‍ന്നത്. നഴ്‌സ്മാര്‍ക്ക് രോഗം പിടിപ്പിട്ടത് ആശുപത്രി ജീവനക്കാരെ ഭയപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വൈറസ് പടരുമെന്ന ഭയത്തില്‍ പലരും ആശുപത്രിയിലേക്കെത്തുന്നുമില്ല. രോഗവിവരം പുറത്തുവിടാതെ അധികൃതര്‍ മറച്ച് വയ്ക്കുകയാണെന്നും നഴ്‌സുമാര്‍ ആരോപിക്കുന്നു.

ഇവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ വൈറസ് ബാധയ്ക്കുള്ള ചികിത്സ ഇല്ലെന്നും എന്നാല്‍ രോഗികളെ മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍ തയ്യാറാകുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. അതിനിടെ കൊറോണ വൈറസ് ബാധയേറ്റ് ചൈനയില്‍ മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. അഞ്ഞൂറിലധികം ആളുകള്‍ക്ക് വൈറസ് ബാധയേറ്റെന്നും റിപ്പോര്‍ട്ടുണ്ട്.2197 പേരാണ് വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരെയെല്ലാം ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റിയിരിക്കുകയാണ്. നിരീക്ഷണത്തിലായിരുന്ന 765 പേരെ വൈറസ് ബാധയില്ലെന്ന് കണ്ട് വിട്ടയച്ചതായി നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു.

മധ്യ ചൈനീസ് നഗരമായ വൂഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ ചൈയിലെ മറ്റു നഗരങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. വൂഹാനില്‍ അധ്യാപികയായ ഒരു ഇന്ത്യക്കാരിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.


Other News in this category4malayalees Recommends