ഗര്‍ഭിണികള്‍ക്ക് അമേരിക്കയില്‍ പോകുക ഇനി എളുപ്പമല്ല; ഗര്‍ഭിണികള്‍ക്ക് വിസ നിഷേധിക്കാന്‍ ലോകമെമ്പാടുമുള്ള യുഎസ് എംബസികള്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ട്; നടപടി ബെര്‍ത്ത് ടൂറിസം തടയാന്‍

ഗര്‍ഭിണികള്‍ക്ക് അമേരിക്കയില്‍ പോകുക ഇനി എളുപ്പമല്ല; ഗര്‍ഭിണികള്‍ക്ക് വിസ നിഷേധിക്കാന്‍ ലോകമെമ്പാടുമുള്ള യുഎസ് എംബസികള്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ട്; നടപടി ബെര്‍ത്ത് ടൂറിസം തടയാന്‍

ഗര്‍ഭിണികള്‍ക്ക് വിസ നിഷേധിക്കാന്‍ പദ്ധതിയിട്ട് യുഎസ് സര്‍ക്കാര്‍. ബെര്‍ത്ത് ടൂറിസം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം. കുട്ടികള്‍ക്ക് ജന്മം നല്‍കാനായായി അമേരിക്കയിലെത്തുന്നവര്‍ക്ക് വിസ നിഷേധിക്കാന്‍ ലോകമെമ്പാടുമുള്ള യുഎസ് എംബസികളോട് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടു കഴിഞ്ഞു. യുഎസിലെത്തി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും അതുവഴി കുട്ടി അമേരിക്കന്‍ പൗരനായി മാറുകയും ചെയ്യുന്നത് ഒഴിവാക്കാനാണ് നടപടി.


പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഗര്‍ഭിണികളായ യുവതികള്‍ക്ക് ടൂറിസ്റ്റ് വിസയില്‍ അമേരിക്ക സന്ദര്‍ശിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാകും. അമേരിക്കയിലേക്ക് പോകാന്‍ ന്യായമായ കാരണങ്ങള്‍ ഉണ്ടെന്ന് ഒരു കൗസുലാര്‍ ഓഫീസറെ പുതിയ നിയമപ്രകാരം ഈ സ്ത്രീകള്‍ക്ക് ബോധ്യപ്പെടുത്തേണ്ടതായി വരും. എല്ലാതരത്തിലുള്ള കുടിയേറ്റത്തിനും ട്രംപ് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍ ബെര്‍ത്ത് ടൂറിസത്തിന് അദ്ദേഹം പ്രത്യേക പ്രാധാന്യം കല്‍പ്പിക്കുന്നു. അമേരിക്കന്‍ ഭരണഘടന പ്രകാരം അമേരിക്കയില്‍ ജനിക്കുന്ന ഏതൊരാളും ആ രാജ്യത്തെ പൗരനാകും എന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.

ഈ വ്യവസ്ഥയ്‌ക്കെതിരെയാണ് ട്രംപ് ഇപ്പോള്‍ തിരിഞ്ഞിട്ടുള്ളത്. ഇത് അവസാനിപ്പിക്കുമെന്ന ഭീഷണിയും അദ്ദേഹം മുഴക്കുന്നത്. എന്നാല്‍ ഇത്തരമൊരു നിയന്ത്രണമേര്‍പ്പെടുത്തുക എളുപ്പമല്ലെന്നാണ് മേഖലയിലെ വിദഗ്ധരും അദ്ദേഹത്തിന്റെ തന്നെ ഭരണകൂടത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരും പറയുന്നത്. ഗര്‍ഭിണികള്‍ക്ക് ടൂറിസ്റ്റ് വിസ നിയന്ത്രിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. ഒരു സ്ത്രീ ഗര്‍ഭിണിയാണ് എന്നത് തുടക്കത്തില്‍ എങ്ങനെ അധികൃതര്‍ മനസിലാക്കുമെന്നതാണ് ഇതിലെ പ്രധാന പ്രായോഗിക വിഷയമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

Other News in this category



4malayalees Recommends