ന്യൂ സൗത്ത് വെയ്ല്‍സിലെ നാല് ബീച്ചുകളില്‍ ഇനി സൗജന്യ വൈഫൈ; നോര്‍ത്ത് ക്രോനുലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കി; ബിറോണ്‍ ബേ, ബ്രോന്റെ, നോര്‍ത്ത് വൊളോങ്‌ഗോംഗ് ബീച്ചുകളില്‍ ഈ ആഴ്ചാവസാനത്തില്‍ തന്നെ സൗജന്യ ഇന്റര്‍നെറ്റ്

ന്യൂ സൗത്ത് വെയ്ല്‍സിലെ നാല് ബീച്ചുകളില്‍ ഇനി സൗജന്യ വൈഫൈ; നോര്‍ത്ത് ക്രോനുലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കി; ബിറോണ്‍ ബേ,  ബ്രോന്റെ, നോര്‍ത്ത് വൊളോങ്‌ഗോംഗ് ബീച്ചുകളില്‍ ഈ ആഴ്ചാവസാനത്തില്‍ തന്നെ സൗജന്യ ഇന്റര്‍നെറ്റ്

ന്യൂ സൗത്ത് വെയ്ല്‍സിലെ നാല് ബീച്ചുകളില്‍ സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് സ്റ്റേറ്റ് ഗവണ്‍മെന്റ്. ബിറോണ്‍ ബേ, ബ്രോന്റെ, നോര്‍ത്ത് വൊളോങ്‌ഗോംഗ് ബീച്ചുകളില്‍ ഈ ആഴ്ചാവസാനത്തില്‍ തന്നെ സൗജന്യ വൈഫൈ ലഭ്യമാകും. നോര്‍ത്ത് ക്രോനുലയില്‍ ഇതിനോടകം തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. സുരക്ഷ കൂടി മുന്‍നിര്‍ത്തിക്കൊണ്ടാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. തിരയില്‍പ്പെട്ടുള്ള അപകടങ്ങള്‍ കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്ന് എമര്‍ജന്‍സി സര്‍വീസ് മിനിസ്റ്റര്‍ ഡേവിഡ് എലിയറ്റ് പറഞ്ഞു.


സര്‍ഫ് ലൈഫ് സേവിംഗ് എന്‍എസ്ഡബ്ല്യു പദ്ധതിയില്‍ നാല് വര്‍ഷത്തേക്ക് തങ്ങള്‍ 16 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുക, സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കായാണ് ഫണ്ട് വിനിയോഗിക്കുന്നത്.

100 മീറ്റര്‍ പരിധി വരെയാണ് സൗജന്യ വൈഫൈ സിഗ്നലുകള്‍ ലഭിക്കുക. ബീച്ചിലെ സുരക്ഷിതമായ മേഖലകളില്‍ മാത്രം നീന്തുന്നതിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണിതെന്ന് സര്‍ഫ് ലൈഫ് സേവിംഗ് സിഇഒ സ്റ്റീവ് പിയര്‍സ് പറഞ്ഞു. വിദേശ ടൂറിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് തിരകളുടെ അവസ്ഥ, സുരക്ഷാ നിര്‍ദേശങ്ങള്‍ എന്നിവയെ കുറിച്ച് നിര്‍ദേശം നല്‍കാനും ഈ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. സമാനമായ പദ്ധതി ക്യൂന്‍സ്‌ലാന്‍ഡിലും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

Other News in this category



4malayalees Recommends