'പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക് പീഡോഫീലുകളുടെ ഇഷ്ടകേന്ദ്രം; ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന രാജ്യത്തെ കുട്ടികള്‍ സുരക്ഷിതരല്ല'; മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ സൈബര്‍ സുരക്ഷാ പ്ലാറ്റ്‌ഫോമായ സൈബര്‍ കോപ്

'പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക് പീഡോഫീലുകളുടെ ഇഷ്ടകേന്ദ്രം; ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന രാജ്യത്തെ കുട്ടികള്‍ സുരക്ഷിതരല്ല'; മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ സൈബര്‍ സുരക്ഷാ പ്ലാറ്റ്‌ഫോമായ സൈബര്‍ കോപ്

പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക് പീഡോഫീലുകളുടെ ഇഷ്ടകേന്ദ്രമാണെന്നും രാജ്യത്തെ കുട്ടികള്‍ സുരക്ഷിതരല്ലെന്നും ഓസ്‌ട്രേലിയന്‍ സൈബര്‍ സുരക്ഷാ പ്ലാറ്റ്‌ഫോമായ സൈബര്‍ കോപിന്റെ മുന്നറിയിപ്പ്. ഭീഷണിപ്പെടുത്തുക, സ്വകാര്യത ലംഘിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഈ പ്ലാറ്റ്‌ഫോമില്‍ സജീവമാണെന്ന് സൈബര്‍ കോപ്പിലെ സൂസന്‍ മക് ലീന്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ സ്‌നാപ്ചാറ്റിനേക്കാള്‍ ജനപ്രിയമായ ടിക്‌ടോക്കില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ 13 വയസു മാത്രം പ്രായം മതി. പ്രൊഫൈല്‍ പ്രൈവറ്റാക്കിയില്ലെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും ഇവരെ കോണ്‍ടാക്റ്റ് ചെയ്യാന്‍ സാധിക്കും. കുട്ടികളുടെ ചിത്രങ്ങള്‍, വീഡിയോസ്, എന്നിവയ്ക്കായി ആര്‍ക്ക് വേണമെങ്കിലും റിക്വസ്റ്റ് ചെയ്യുകയും ചെയ്യാം.


ടിക്‌ടോക് ഒരിക്കലും സുരക്ഷിതമായ ആപ്പ് അല്ല. അതിന് പലകാരണങ്ങള്‍ ഉണ്ട് - മക് ലീന്‍ പറഞ്ഞു. മുന്‍ വിക്ടോറിയന്‍ പോലീസ് സൈബര്‍ സേഫ്റ്റി സ്‌പെഷ്യലിസ്റ്റ് കൂടിയാണ് മക് ലീന്‍. പീഡോഫീലുകളുടെ ഇഷ്ടകേന്ദ്രമാണെന്നും അവര്‍ കുട്ടികളുടെ പാട്ടുകളുടെയും ഡാന്‍സുകളുടെയും വീഡിയോ ആസ്വദിക്കുകയും അത് ഷെയര്‍ ചെയ്യുകയും ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കി. എട്ട് വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ ടിക് ടോക്കിലുണ്ടെന്ന് യുകെയില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് ഇവരുടെ വെളിപ്പെടുത്തല്‍. ആരോപണമുയരുമ്പോഴും കുട്ടികളുടെ പ്രൊഫൈല്‍ പ്രൈവറ്റായി സെറ്റ് ചെയ്യാന്‍ മാത്രമാണ് ടിക് ടോക്ക് രക്ഷകര്‍ത്താക്കളോട് ഉപദേശിക്കുന്നത്.

Other News in this category



4malayalees Recommends