വരള്‍ച്ച അതീവ രൂക്ഷം; സിഡ്‌നിക്ക് പിന്നാലെ ടാസ്‌മേനിയയിലും ജലഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി അധികൃതര്‍; തിങ്കളാഴ്ച മുതല്‍ ആരംഭിച്ച നിയന്ത്രണം ഏപ്രില്‍ വരെ തുടരും

വരള്‍ച്ച അതീവ രൂക്ഷം; സിഡ്‌നിക്ക് പിന്നാലെ ടാസ്‌മേനിയയിലും ജലഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി അധികൃതര്‍; തിങ്കളാഴ്ച മുതല്‍ ആരംഭിച്ച നിയന്ത്രണം ഏപ്രില്‍ വരെ തുടരും

വരള്‍ച്ച രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ടാസ്‌മേനിയയില്‍ ജല ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സിര്‍ക്കുലാര്‍ ഹെഡ്, കിംഗ് ഐലന്‍ഡ്, വെസ്റ്റ് കോസ്റ്റ്, ഹൂണ്‍ വാലി കൗണ്‍സിലുകള്‍ ഒഴികെ സംസ്ഥാനത്തിന്റെ പ്രദേശങ്ങളില്‍ എല്ലാം നിയന്ത്രണം ബാധകമാണ്. ഹൊബാര്‍ട്ട് മുതല്‍ വിന്‍യാര്‍ഡ് വരെയുള്ള പ്രദേശങ്ങളിലാണ് സ്റ്റേജ് വണ്‍ നിയന്ത്രണം. ഓര്‍ഫോര്‍ഡ് /ട്രയബുന്ന, സ്വാന്‍സീ, ഓട്ട്‌ലാന്റ്‌സ്, ഉള്‍വര്‍‌സ്റ്റോണ്‍, ഗൗളര്‍, ബ്രിഡ്പോര്‍ട്, കോള്‍സ് ബേ, എന്നിവിടങ്ങളില്‍ സ്റ്റേജ് ടു നിയന്ത്രണവും, സ്‌ക്കമാണ്ടറില്‍ സ്റ്റേജ് ത്രീ നിയന്ത്രണവുമാണ് ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്ന നിയന്ത്രണം ഏപ്രില്‍ വരെ നീണ്ടേക്കും.


കോണ്‍ക്രീറ്റ് പ്രതലങ്ങളും ഡ്രൈവ് വെയും മറ്റും വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് നിയന്ത്രണമുണ്ട്. എന്നാല്‍ നിര്‍മ്മാണത്തിനായോ സുരക്ഷയെ മുന്‍നിര്‍ത്തിയോ ഇത്തരം പ്രതലങ്ങള്‍ വൃത്തിയാക്കാന്‍ വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണമില്ല. പൂന്തോട്ടങ്ങള്‍ നനയ്ക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയും പ്രദേശങ്ങളില്‍ ജലോപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ടാസ്‌മേനിയ കഴിഞ്ഞ മൂന്ന് വര്‍ഷമായി കഠിനമായ വരള്‍ച്ച നേരിടുകയാണ്. മഴയുടെ ലഭ്യതയും കുറവാണ്. ഇതേത്തുടര്‍ന്നാണ് ജലോപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.നേരത്തെ സിഡ്‌നിയിലും ജല ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
Other News in this category



4malayalees Recommends