ഓസ്‌ട്രേലിയ ഡേയ്ക്ക് മുന്നോടിയായി രാജ്യത്ത് പെട്രോള്‍ വിലയിടിഞ്ഞു; സിഡ്‌നിയിലും ന്യൂ സൗത്ത് വെയ്ല്‍സിലും വമ്പന്‍ ഇടിവ്; വരും ആഴ്ചകളിലും വന്‍ വിലയിടിവിന് സാധ്യതയെന്ന് വ്യക്തമാക്കി എന്‍ആര്‍എംഎ

ഓസ്‌ട്രേലിയ ഡേയ്ക്ക് മുന്നോടിയായി രാജ്യത്ത് പെട്രോള്‍ വിലയിടിഞ്ഞു; സിഡ്‌നിയിലും ന്യൂ സൗത്ത് വെയ്ല്‍സിലും വമ്പന്‍ ഇടിവ്; വരും ആഴ്ചകളിലും വന്‍ വിലയിടിവിന് സാധ്യതയെന്ന് വ്യക്തമാക്കി എന്‍ആര്‍എംഎ

ഓസ്‌ട്രേലിയ ഡേയ്ക്ക് മുന്നോടിയായി ന്യൂ സൗത്ത് വെയ്ല്‍സില്‍ പെട്രോള്‍ വില കുറയുന്നു. ഏഷ്യന്‍ വിപണിയിലെ അമിത എണ്ണ വിതരണമാണ് സംസ്ഥാനത്തൊട്ടാകെ വിലയിടിയുന്നതിന് കാരണമായതെന്നാണ് വിലയിരുത്തല്‍. സിങ്കപ്പൂര്‍ മൊഗാസ് എന്നറിയപ്പെടുന്ന റിഫൈന്‍ഡ് പെട്രോളിന്റെ ഇന്റര്‍നാഷണല്‍ ബെഞ്ച്മാര്‍ക്ക് പ്രൈസ് ഓസ്‌ട്രേലിയയില്‍ ബാരലിന് 77.5 ഡോളര്‍ എന്നതില്‍ നിന്ന് 77.5 ഡോളര്‍ ആയി കുറഞ്ഞു. കഴിഞ്ഞ രണ്ടര മാസത്തേതിലും വച്ച് ഏറ്റവും കുറഞ്ഞ നിരക്കാണിത്. വരും ആഴ്ചകളില്‍ വില ലിറ്ററിന് നാല് സെന്റെങ്കിലും കുറയാന്‍ സാധ്യതയുണ്ടെന്ന് എന്‍ആര്‍എംഎ പറഞ്ഞു.


സിഡ്‌നിയില്‍ വരുന്ന രണ്ട് ആഴ്ചകളില്‍ പെട്രോള്‍ വില ലിറ്ററിന് 1.32 ഡോളര്‍ വരെ കുറയാന്‍ സാധ്യതയുണ്ട്. റീജിയണല്‍ സെന്ററുകളിലും വില ലിറ്ററിന് മൂന്ന് ശതമാനം വരെ ഇടിയും. ഇന്ന് സിഡ്‌നിയില്‍ ശരാശരി 1.48 ഡോളറാണ് പെട്രോളിന്റെ വില. 1.28 ഡോളറാണ് നഗരത്തില്‍ ഇന്നത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. 1.73 ഡോളറാണ് ഇന്നത്തെ ഉയര്‍ന്ന നിരക്ക്.

കാട്ടുതീ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ അന്താരാഷ്ട്ര - ആഭ്യന്തര വിനോദ സഞ്ചാരികളെ സര്‍ക്കാരും കമ്യൂണിറ്റി ഗ്രൂപ്പുകളും പ്രോത്സാഹിപ്പിക്കുന്നതിനിടെയാണ് നിരക്കിടിവ്. സിഡ്‌നിയില്‍ ഇനിയും വിലയിടിവിന് സാധ്യതയുണ്ടെന്ന് എന്‍ആര്‍എംഎ വക്താവ് പ്രതികരിച്ചു.
Other News in this category



4malayalees Recommends