ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ ജനുവരി 25നു ചിക്കാഗോയില്‍, വി.ടി ബല്‍റാം എംഎല്‍.എ ഉദ്ഘാടനം ചെയ്യും

ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ ജനുവരി 25നു ചിക്കാഗോയില്‍, വി.ടി ബല്‍റാം എംഎല്‍.എ ഉദ്ഘാടനം ചെയ്യും
ചിക്കാഗോ: സ്വതന്ത്ര ഇന്ത്യയുടെ എഴുപത്തിഒന്നാമതു റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ മൗണ്ട് പ്രോസ്‌പെക്ടയിലുള്ള സി. എം. എ ഹാളില്‍ ജാനുവരി 25നു ശനിയാഴ്ച 6 മണിക്ക് വിപുലമായി നടത്തപ്പെടുന്നു .സ്വതന്ത്ര ഭാരതത്തിനുവേണ്ടി ചിന്തിയ ഓരോതുള്ളി ചോരയ്ക്കും, രണാങ്കണത്തില്‍ പൊലിഞ്ഞുവീണ ഓരോ ജീവനും നമ്മുടെ കൂപ്പുകൈകള്‍ സമര്‍പ്പിക്കാം ..!!


ചിക്കാഗോയിലെ കോണ്‍ഗ്രസ് നേതാക്കളും അനുഭാവികളും ജനാധിപത്യ വിശ്വാസികളും ഒന്നുചേര്‍ന്ന് നടത്തപ്പൈടുന്ന പ്രസ്തുത സമ്മേളനത്തില്‍ വി. ടി. ബല്‍റാം എംഎല്‍എ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തും.


ഇന്ത്യയുടെ മഹത്തായ പാരമ്പര്യവും സംസ്‌കാരവും പ്രവാസി സമൂഹത്തിനു പകര്‍ന്നു നല്‍കാനും ജനങ്ങള്‍ക്കിടയിലുള്ള ഒത്തൊരുമയും ഐകവും ശക്തിപ്പെടുത്താനും പരിപാടി ലഷ്യമിടുന്നു .മാതൃ രാജ്യത്തിന്റെ മതേതരത്വവും ജനാധിപധ്യവും ആഗോളതലത്തില്‍ ശ്രദ്ധനേടിയതാണ് .വിവിധ സംസ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ മഹത്തായ സംസ്‌കാരം നിലനിര്‍ത്തുന്നതിനും ജാതി മത വര്‍ഗ വര്ണങ്ങള്‍ക്കതീതമായി ഇന്ത്യക്കാരന്‍ എന്ന ഒറ്റ മനസ് രൂപപ്പെടുത്തുവാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കത്ത് സൂക്ഷിക്കാനും പ്രചോദനമായിരിക്കും പ്രസ്തുത സമ്മേളനം.


ചിക്കാഗോയിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും റിപ്പബ്ലിക്ക് ദിനാഘോഷപരിപാടിയിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക് : ഡോ :സാല്‍ബി പോള്‍ ചേന്നോത്ത് (847 800 3570), പ്രൊഫ തമ്പി മാത്യു (847 226 5486), സിനു പാലക്കത്തടം (847 529 4607), ലൂയി ചിക്കാഗോ (312 810 5275), ജെയ്ബു കുളങ്ങര (773 792 2117),

റിന്‍സി കുര്യന്‍ (773 510 2661).


സിനു പാലക്കാത്തടം അറിയിച്ചതാണിത്.

Other News in this category



4malayalees Recommends