മരണ ഭീതി പരത്തി ലോകത്ത് പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് ഓസ്‌ട്രേലിയയിലും സ്ഥിരീകരിച്ചു; രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത് നാല് പേര്‍ക്ക്; വിക്ടോറിയയില്‍ ഒരാളും എന്‍എസ്ഡബ്ല്യുവില്‍ മൂന്നു പേരും രോഗ ബാധിതര്‍

മരണ ഭീതി പരത്തി ലോകത്ത് പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് ഓസ്‌ട്രേലിയയിലും സ്ഥിരീകരിച്ചു; രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത് നാല് പേര്‍ക്ക്; വിക്ടോറിയയില്‍ ഒരാളും എന്‍എസ്ഡബ്ല്യുവില്‍ മൂന്നു പേരും രോഗ ബാധിതര്‍

ഓസ്‌ട്രേലിയയില്‍ നാല് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ന്യൂ സൗത്ത് വെയ്ല്‍സില്‍ മൂന്നു പേര്‍ക്കും വിക്ടോറിയയില്‍ ഒരാള്‍ക്കുമാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ന്യൂ സൗത്ത് വെയ്ല്‍സില്‍ രോഗ ബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ജനുവരി ആറിനും മറ്റൊരാള്‍ ജനുവരി ഒമ്പതിനും ഓസ്ട്രേലിയയില്‍ തിരിച്ചെത്തിയവരാണെന്ന് എന്‍എസ്ഡബ്ല്യു ചീഫ് ഹെല്‍ത് ഉദ്യോഗസ്ഥന്‍ ഡോ കെറി ചാന്റ് പറഞ്ഞു.രോഗബാധ സ്ഥിരീകരിച്ചവരുടെ സ്ഥിതി ഗുരുതരമല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ രോഗ ലക്ഷണങ്ങള്‍ കാണുന്നവര്‍ പരിശോധനക്കായി മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


ശനിയാഴ്ച ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാന് സമീപമുള്ള ഹുബെ പ്രവിശ്യയിലേക്കുള്ള സന്ദര്‍ശനം പൂര്‍ണ്ണമായും നിര്‍ത്തണമെന്ന് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മൂന്നു പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചത്.

വിക്ടോറിയയില്‍ ചൈനീസ് സ്വദേശിയായ അമ്പതുകാരനാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ജനുവരി 19ന് ചൈനയിലെ വുഹാനില്‍ നിന്നെത്തിയതാണ് ഇയാള്‍. കൊറോണ വൈറസ് രോഗ ലക്ഷണങ്ങളോടെ ചൈനയിലെ ഗ്വാങ്ഷ്വ വിമാനത്താവളത്തില്‍നിന്നെത്തിയ ഇയാളെ മെല്‍ബണിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് വിക്ടോറിയ ആരോഗ്യമന്ത്രി ജെന്നി മിക്കാക്കോസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ നിലഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
Other News in this category



4malayalees Recommends