ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി ഓസ്‌ട്രേലിയയിലേക്കും കാനഡയിലേക്കും പോകാന്‍ അല്‍പ്പം ബുദ്ധിമുട്ടേണ്ടി വരും; വിസയ്ക്ക് അപേക്ഷിച്ചയാളുടെ കേസുകളെ കുറിച്ചുള്ള അന്വേഷണങ്ങളില്‍ ട്രാഫിക് നിയമലംഘനങ്ങളും ഉള്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്

ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി ഓസ്‌ട്രേലിയയിലേക്കും കാനഡയിലേക്കും പോകാന്‍ അല്‍പ്പം ബുദ്ധിമുട്ടേണ്ടി വരും; വിസയ്ക്ക് അപേക്ഷിച്ചയാളുടെ കേസുകളെ കുറിച്ചുള്ള അന്വേഷണങ്ങളില്‍ ട്രാഫിക് നിയമലംഘനങ്ങളും ഉള്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്

ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി ഓസ്‌ട്രേലിയയിലേക്കും കാനഡയിലേക്കും പോകാന്‍ അല്‍പ്പം ബുദ്ധിമുട്ടേണ്ടി വരും. വിസയ്ക്ക് അപേക്ഷിച്ചയാളുടെ കേസുകളെ കുറിച്ചുള്ള അന്വേഷണങ്ങളുടെ കൂട്ടത്തില്‍ ട്രാഫിക് നിയമലംഘനങ്ങളും കൂടി ഉള്‍പ്പെടുത്തിയതാണ് നിലവില്‍ യുവാക്കള്‍ക്ക് തിരിച്ചടിയാകുന്നത്. ദീര്‍ഘകാല വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ നിയമലംഘനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ തേടുന്ന കൂട്ടത്തില്‍ ട്രാഫിക് നിയമലംഘനങ്ങളെ കുറിച്ചും ഓസ്‌ട്രേലിയന്‍, കാനഡ എംബസികള്‍ അന്വേഷിക്കുന്നുണ്ടെന്ന് ലുധിയാന പോലീസാണ് വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട ഒരു കാംപെയ്‌നിനു തന്നെ ലുധിയാന പോലീസ് തുടക്കം കുറിച്ചു കഴിഞ്ഞു.


മുമ്പ് വിസയ്ക്ക് അപേക്ഷിച്ചയാളുടെ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മാത്രമാണ് പരിശോധിച്ചിരുന്നത്. ഡ്രൈവര്‍മാര്‍ നടത്തുന്ന നിയമ ലംഘനങ്ങളുടെ വിവരങ്ങള്‍ തങ്ങളുടെ പക്കല്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലായി ഉണ്ടെന്നും അത് എംബസികള്‍ ആവശ്യപ്പെടുമ്പോള്‍ കൈമാറുമെന്നുമാണ് പോലീസിന്റെ വാദം. ഈ ഒരു കാര്യം ഉയര്‍ത്തിക്കാട്ടി നിയമലംഘനങ്ങള്‍ തടയാനുള്ള നടപടിയാണ് ഇവര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി എംബസികളില്‍ നിന്ന് പൊലീസിനെ ബന്ധപ്പെട്ടിരുന്നതായി ലുധിയാന പൊലീസ് കമ്മീഷണര്‍ രാഗേഷ് അഗര്‍വാള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends