കനേഡിയന്‍ പെര്‍മെനന്റ് റെസിഡന്‍സിന് അപേക്ഷിക്കാനുള്ള 3400 ഇന്‍വിറ്റിഷനുകള്‍ പുറപ്പെടുവിച്ച് കാനഡ സര്‍ക്കാര്‍; മൂന്ന് ഫെഡറല്‍ ഹൈ സ്‌കില്‍ഡ് പ്രോഗ്രാമുകള്‍ വഴിയുള്ള പുതിയ പെര്‍മനന്റ് റെസിഡന്റ് അഡ്മിഷനുകള്‍ ഈ വര്‍ഷം 85,800ത്തിലേക്കെത്തും

കനേഡിയന്‍ പെര്‍മെനന്റ് റെസിഡന്‍സിന് അപേക്ഷിക്കാനുള്ള 3400 ഇന്‍വിറ്റിഷനുകള്‍ പുറപ്പെടുവിച്ച് കാനഡ സര്‍ക്കാര്‍; മൂന്ന് ഫെഡറല്‍ ഹൈ സ്‌കില്‍ഡ് പ്രോഗ്രാമുകള്‍ വഴിയുള്ള പുതിയ പെര്‍മനന്റ് റെസിഡന്റ് അഡ്മിഷനുകള്‍ ഈ വര്‍ഷം 85,800ത്തിലേക്കെത്തും
കനേഡിയന്‍ പെര്‍മെനന്റ് റെസിഡന്‍സിന് അപേക്ഷിക്കാനുള്ള 3400 ഇന്‍വിറ്റിഷനുകള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍. ജനുവരി 22ന് പുറപ്പെടുവിച്ച ഡ്രോയിലാണ് ഇത്രയും ഇന്‍വിറ്റിഷനുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. 471 ആണ് ഈ ഡ്രോയിലെ കോംപര്‍ഹെന്‍സീവ് റാങ്കിംഗ് സിസ്റ്റത്തിലെ (സിആര്‍എസ്) കട്ടോഫ് സ്‌കോര്‍. ജനുവരി എട്ടില്‍ നേരത്തെ നടന്ന എക്‌സ്പ്രസ് എന്‍ട്രി ഡ്രോയിലെ മിനിമം സ്‌കോറിനേക്കാള്‍ രണ്ട് പോയ്ന്റ് കുറവാണ് ഇത്. 2020ല്‍ എക്‌സ്പ്രസ് എന്‍ട്രി സംവിധാനം വഴി ഇമിഗ്രേഷന്‍ റെഫ്യൂജി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ നിലവില്‍ 6800 ഇന്‍വിറ്റേഷന്‍ ടു അപ്ലൈ (ഐടിഎ) ആണ് പുറപ്പെടുവിച്ചിട്ടുള്ളത്.

മൂന്ന് ഫെഡറല്‍ ഹൈ സ്‌കില്‍ഡ് പ്രോഗ്രാമുകള്‍ വഴിയുള്ള പുതിയ പെര്‍മനന്റ് റെസിഡന്റ് അഡ്മിഷനുകള്‍ ഈ വര്‍ഷം 85,800ത്തിലേക്കും അടുത്ത വര്‍ഷം 88,800ത്തിലേക്കും വര്‍ധിക്കുമെന്നാണ് കരുതുന്നത്. കാനഡയുടെ പ്രധാന ഇക്കണോമിക് ഇമിഗ്രേഷന്‍ വിഭാഗങ്ങളായ ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ്, ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് ക്ലാസ്, കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് എന്നിവയ്ക്കക്കുള്ള കാന്‍ഡിഡേറ്റുകളെ മാനേജ് ചെയ്യുന്നത് ഫെഡറല്‍ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം വഴിയാണ്. പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിക്കുന്ന എക്‌സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകള്‍ക്ക് ഫെഡറല്‍ റാങ്കിംഗ് സ്‌കോറില്‍ അധികമായി 600 പോയ്ന്റ് കൂടി ലഭിക്കും. ഗവണ്‍മെന്റ് ഓഫ് കാനഡയില്‍ നിന്ന് കനേഡിയന്‍ പെര്‍മെനന്റ് റസിഡന്‍സിന് അപേക്ഷിക്കാനുള്ള ഇന്‍വിറ്റിഷന്‍ ഈ പോയ്ന്റ് വഴി ഉറപ്പാകുന്നു. നോമിനേഷന് പരിഗണിക്കുന്നതിനായി എക്‌സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകള്‍ ഒരു എക്‌സ്പ്രഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് (ഇഒഐ) പ്രിന്‍സ് എഡ്വാഡ് ഐലന്‍ഡ് പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമിനു മുന്‍പാകെ സമര്‍പ്പിക്കേണ്ടതുണ്ട്.

Other News in this category



4malayalees Recommends