കെന്റ് ഹിന്ദു സമാജത്തിന്റെയും കെന്റ് അയ്യപ്പ ടെംപിള്‍ ട്രസ്‌റിന്റെയും ചെയര്‍മാനും കെന്റ് മലയാളി അസോസിയേഷന്റെ മുതിര്‍ന്ന അംഗവുമായ ശ്രീ. കൃഷ്ണന്‍ നടരാജന് ആദരാഞ്ജലികള്‍ !

കെന്റ്  ഹിന്ദു  സമാജത്തിന്റെയും  കെന്റ്  അയ്യപ്പ ടെംപിള്‍ ട്രസ്‌റിന്റെയും ചെയര്‍മാനും  കെന്റ് മലയാളി അസോസിയേഷന്റെ മുതിര്‍ന്ന അംഗവുമായ  ശ്രീ. കൃഷ്ണന്‍ നടരാജന് ആദരാഞ്ജലികള്‍ !
കെന്റ് ഹിന്ദു സമാജത്തിന്റെയും കെന്റ് അയ്യപ്പ ടെംപിള്‍ ട്രസ്‌റിന്റെയും ചെയര്‍മാനും കെന്റ് മലയാളി അസോസിയേഷന്റെ മുതിര്‍ന്ന അംഗവുമായ ശ്രീ. കൃഷ്ണന്‍ നടരാജന്‍ (85) ജനുവരി 28 )നു രാത്രി പത്തര മണിക്ക് കെന്റ് ജില്ലിങ്ങാമിലെ മെഡ്‌വേ മാരിടൈം ഹോസ്പിറ്റലില്‍ വച്ച് നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ വക്കം സ്വദേശിയായ ശ്രീ. കൃഷ്ണന്‍ നടരാജന്‍ കെന്റില്‍ താമസമാക്കിയ ആദ്യകാല മലയാളികളില്‍ ഒരാളാണ്. ശ്രീ. കൃഷ്ണന്‍ നടരാജന്‍ ശ്രീമതി ദേവകി നടരാജന്‍ ദമ്പതികളുടെ മക്കളും കൊച്ചുമക്കളും അവരുടെ മക്കളും ഇംഗ്ലണ്ടില്‍ തന്നെയാണ് താമസം.

മലയാളികളുടെയും സര്‍വോപരി പൊതുവില്‍ കെന്റില്‍ താമസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെയും പ്രിയങ്കരനായ, പ്രസരിപ്പും സന്തോഷവും സദാ നിറഞ്ഞുതുളുമ്പുന്ന സാന്നിധ്യവുമായ 'നടരാജന്‍ അങ്കിളി'നെ അറിയാത്തവര്‍ ചുരുക്കമാണ് കെന്റിലും തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിലും. ഒരിക്കലും നികത്താനാവാത്ത വിടവ് ശേഷിപ്പിച്ചു കടന്നു പോകുന്ന നടരാജന്‍ അങ്കിളിന്റെ അസാന്നിധ്യത്തിന്റെ വേദന മറക്കാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈശ്വരന്‍ കരുത്തേകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. മരണാനന്തരചടങ്ങുകളുടെ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :


EMail: kenthindusamajam@gmail.com


Website: www.kenthindusamajam.org & www.kentayyappatemple.org


Facebook: https://www.facebook.com/kenthindusamajam.kent


Twitter: https://twitter.com/KentHinduSamaj


Tel: 07838170203

Other News in this category4malayalees Recommends