കനേഡിയന്‍ പെന്‍മനന്റ് റെസിഡന്‍സിന്‍സിനുള്ള പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കാന്‍ ഇന്‍വിറ്റേഷനുകള്‍ അയച്ച് മാനിറ്റോബ പ്രൊവിന്‍സ്; ജനുവരി 30ലെ ഡ്രോയില്‍ പുറപ്പെടുവിച്ചത് 181 ഇന്‍വിറ്റിഷനുകള്‍

കനേഡിയന്‍ പെന്‍മനന്റ് റെസിഡന്‍സിന്‍സിനുള്ള പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കാന്‍ ഇന്‍വിറ്റേഷനുകള്‍ അയച്ച് മാനിറ്റോബ പ്രൊവിന്‍സ്; ജനുവരി 30ലെ ഡ്രോയില്‍ പുറപ്പെടുവിച്ചത് 181 ഇന്‍വിറ്റിഷനുകള്‍

കനേഡിയന്‍ പെന്‍മനന്റ് റെസിഡന്‍സിന്‍സിനുള്ള പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കാന്‍ ഇന്‍വിറ്റേഷനുകള്‍ അയച്ച് മാനിറ്റോബ പ്രൊവിന്‍സ്. ജനുവരി 30ന് പുറപ്പെടുവിച്ച ഏറ്റവും പുതിയ ഡ്രോയില്‍ ആകെ 181 ലെറ്റേസ് ഓഫ് അഡൈ്വസ് ടു അപ്ലൈ (എല്‍എഎ) ആണ് മാനിറ്റോബ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം (എംപിഎന്‍പി) അയച്ചത്. മാനിറ്റോബയിലും വിദേശത്തുമുള്ള സ്‌കില്‍ഡ് വര്‍ക്കേസിനും ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഗ്രാജുവേറ്റുകള്‍ക്കുമാണ് ഇന്‍വിറ്റേഷന്‍ അയച്ചിരിക്കുന്നത്. സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ മാനിറ്റോബ, സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ ഓവര്‍സീസ്, ഇന്റര്‍നാഷണല്‍ എജുക്കേഷന്‍ സ്ട്രീം തുടങ്ങിയ മൂന്ന് വിഭാഗങ്ങളിലാണ് ലെറ്റേസ് ഓഫ് അഡൈ്വസ് ടു എപ്ലൈ പുറപ്പെടുവിച്ചിട്ടുള്ളത്. സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ മാനിറ്റോബ വിഭാഗത്തില്‍ 124 ഇന്‍വിറ്റിഷനുകളും സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ ഓവര്‍സീസ് വിഭാഗത്തില്‍ 39 ഇന്‍വിറ്റിഷനുകളും ഇന്റര്‍നാഷണല്‍ എജുക്കേഷന്‍ സ്ട്രീം വിഭാഗത്തില്‍ 18 ഇന്‍വിറ്റിഷനുകളുമാണ് പുറപ്പെടുവിച്ചത്. പുറപ്പെടുവിച്ച 181 ഇന്‍വിറ്റിഷനുകളില്‍ 11 എണ്ണം സാധുതയുള്ള എക്‌സ്പ്രസ് എന്‍ട്രി പ്രൊഫൈല്‍ ഉള്ള ആളുകള്‍ക്കാണ് അയച്ചത്.


കാനഡയുടെ പ്രധാന ഇക്കണോമിക് ഇമിഗ്രേഷന്‍ വിഭാഗങ്ങളായ ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ്, ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് ക്ലാസ്, കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് എന്നിവയ്ക്കക്കുള്ള കാന്‍ഡിഡേറ്റുകളെ മാനേജ് ചെയ്യുന്നത് ഫെഡറല്‍ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം വഴിയാണ്. പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിക്കുന്ന എക്‌സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകള്‍ക്ക് ഫെഡറല്‍ റാങ്കിംഗ് സ്‌കോറില്‍ അധികമായി 600 പോയ്ന്റ് കൂടി ലഭിക്കും. ഗവണ്‍മെന്റ് ഓഫ് കാനഡയില്‍ നിന്ന് കനേഡിയന്‍ പെര്‍മെനന്റ് റസിഡന്‍സിന് അപേക്ഷിക്കാനുള്ള ഇന്‍വിറ്റിഷന്‍ ഈ പോയ്ന്റ് വഴി ഉറപ്പാകുന്നു. നോമിനേഷന് പരിഗണിക്കുന്നതിനായി എക്‌സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകള്‍ ഒരു എക്‌സ്പ്രഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് (ഇഒഐ) പ്രിന്‍സ് എഡ്വാഡ് ഐലന്‍ഡ് പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമിനു മുന്‍പാകെ സമര്‍പ്പിക്കേണ്ടതുണ്ട്.

Other News in this category



4malayalees Recommends