എബ്രഹാം ഈപ്പന്‍ ഫൊക്കാനയുടെ 2020 2022 ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു.

എബ്രഹാം ഈപ്പന്‍ ഫൊക്കാനയുടെ 2020  2022   ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു.
ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ മുന്‍ പ്രസിഡന്റും, ഫൊക്കാന മുന്‍ വൈസ് പ്രസിഡന്റും ,മുന്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാനുമായ എബ്രഹാം ഈപ്പന്‍ ഫൊക്കാനയുടെ 2020 2022 ട്രസ്റ്റീ ബോര്‍ഡ് മെംബര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു.


എബ്രഹാം ഈപ്പന്‍ ഫൊക്കാനയുടെ വളര്‍ച്ചക്ക് വേണ്ടി വളരെ അധികം പ്രവര്‍ത്തിക്കുകയും , സംഘടനയെ വളരെ അധികം സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്ത ഒരു വ്യക്തിയാണ് . സേവനരംഗത്ത് കഴിവും പ്രാപ്തിയുമുള്ള ഒരു വ്യക്തി എന്ന നിലയിലും , ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ള അദ്ദേഹം ഫൊക്കാന പ്രവര്‍ത്തകരുമായി എന്നും നല്ല ബന്ധമാണുള്ളത്. പൊതു പ്രവര്ത്തനം ലളിതവും സുതാര്യവുംമായിരിക്കണമെന്നും അദ്ദേഹം എന്നും വിശ്വസിക്കുന്നു.


ഫൊക്കാനയുടെ വളര്‍ച്ചയില്‍ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്‍ന്റെ സ്വാധീനം ഉറപ്പിക്കുകയും അത് ജനങള്‍ക്ക് ഉപകാരപ്രദമാക്കി തീര്‍ക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് എബ്രഹാം ഈപ്പനെ ഫൊക്കാന നേതാക്കള്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കുവാന്‍ പ്രേരിപ്പിച്ചത് .


ഹൂസ്റ്റണിലെ സാംസ്‌കാരിക പ്രവര്‍ത്തകനായ എബ്രഹാം ഈപ്പന്‍ ഫൊക്കാനയുടെ ദീര്‍ഘകാല പ്രവര്‍ത്തകനും ഫൊക്കാനയുടെ നിരവധി പദവികള്‍ അലങ്കരിച്ചിട്ടുള്ള വെക്തിത്വവുമാണ്.ഫൊക്കാനയുടെ വളര്‍ച്ച തന്റെയും കൂടി വളര്‍ച്ച ആണെന്ന് വിശ്വസിക്കുന്ന എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍) ഫൊക്കാനയുടെ മുതിര്‍ന്ന നേതാവാണ് .


2006ല്‍ ഹ്യുസ്റ്റനിലെ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഓര്‍ലാന്റോ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.അവിടെ വച്ചുണ്ടായ പിളര്‍പ്പില്‍ ഫൊക്കാനായോടൊപ്പം ഉറച്ചുനിന്ന എബ്രഹാം ഈപ്പന്‍ ഹ്യുസ്റ്റനിലെ ബഹുഭൂരിപക്ഷവും മറുപക്ഷം നിന്നപ്പോളും അചഞ്ചലമായി അതില്‍ പങ്കെടുക്കാതെ ഫിലാഡല്‍ഫിയായില്‍ നടന്ന കണ്‍വന്‍ഷനില്‍ ഹ്യുസ്റ്റനില്‍ നിന്നും ഒരു ഡെലിഗേഷനുമായി പങ്കെടുത്തു, ആ വര്‍ഷം കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായിരുന്നു.


2010ല്‍ ആല്‍ബനി കണ്‍വന്‍ഷനില്‍ ഹൂസ്റ്റണില്‍ കണ്‍വന്‍ഷന്‍ കൊണ്ടു വരുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.2012ലെ ഹ്യുസ്റ്റന്‍ കണ്‍വന്‍ഷന്റെ ചെയര്മാനുമായിരുന്നു. ഫൊക്കാനായ്ക്കു വളരെ ഊര്‍ജ്ജം നല്‍കിയ ഒരു കണ്‍വന്‍ഷനായി അതിനെ മാറ്റുവാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് കഴിഞ്ഞു.


മികവുറ്റ സംവിധാന പാടവത്താല്‍ അവിസ്മരണീയമാക്കിയിരുന്നു ഹ്യൂസ്റ്റണ്‍ കണ്‍വെന്‍ഷന്‍ . കെങ്കേമമാക്കിയ ഹ്യൂസ്റ്റണ്‍ കണ്‍വെന്‍ഷന്‍ കുറ്റമറ്റതാക്കാന്‍ എബ്രഹാം ഈപ്പന്‍ രാപകല്‍ പ്രവര്‍ത്തിച്ചു. ഒരു മികച്ച സംഘാടകനെന്നതിലുപരി മികച്ച സഹകാരിയാണ് നാം അദ്ദേഹത്തില്‍ കണ്ടത്. ഏതു വിഭാഗങ്ങളിലായാലും സഹായകന്നെന്ന നിലയില്‍ അദ്ദേഹത്തിന്റ കരങ്ങള്‍ ഉണ്ടായിരിന്നു . ഈ അംഗീകാരമാണ് എബ്രഹാം ഈപ്പന്‍നെ ഫൊക്കാനയുടെ അമരക്കാരില്‍ ഒരാളാകാന്‍ കരണമാക്കിയത്.

. 2012 2014 കമ്മിറ്റിയില്‍ ഫൊക്കാന വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു .


2006ല്‍ മാഗ് പ്രസിഡന്റായപ്പോള്‍ അതിനു ഇപ്പോഴത്തെ ബില്‍ഡിംഗ് മേടിക്കുവാന്‍ നേതൃത്വം നല്‍കി.2013ല്‍ സെക്രട്ടറിയയിരിക്കുമ്പോള്‍ മാഗിന്റെ ലോണ്‍ പ്രത്യേക ഫണ്ട് കളക്ഷന്‍ നടത്തി അടച്ചു തീര്‍ക്കുവാന്‍ നേതൃത്വം നല്‍കി.ആ വര്‍ഷം മാഗിനെതിരെ നടന്ന കേസില്‍ മാഗിനെ പ്രതിനിധീകരിച്ചു കോടതിയില്‍ കേസ് നടത്തി വിജയിപ്പിക്കുന്നതിനുംസാധിച്ചു.മാഗ് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട് , 2016ല്‍ അദ്ദേഹം വീണ്ടും മാഗ് പ്രസിഡന്റായും ഇപ്പോള്‍ ട്രസ്റ്റി ബോര്‍ഡ് അംഗമായും സേവനമനുഷ്ഠിക്കുന്നു.


അഖില കേരള ബാലജനസഖ്യത്തിലൂടെ തുടക്കം. 1976 ല്‍ കല്ലൂപ്പാറ യൂണിയന്‍ പ്രസിഡന്റായി. ആ വര്‍ഷം പ്രവര്‍ത്തന മികവ് പരിഗണിച്ചു ഇരവിപേരൂര്‍, തിരുവല്ല, നിരണം യൂണിയനുകളുടെ ചുമതലയും ലഭിച്ചു. 1978 ല്‍ കെ.എസ്.യൂ. തിരുവല്ല താലൂക്ക് കമ്മിറ്റി വൈസ് പ്രസിഡന്റായി.1980 ല്‍ കെ.എസ്.യൂ. താലൂക്കു പ്രസിഡന്റും ആ വര്‍ഷം ഒടുവില്‍ കോണ്ഗ്രസ്സ് കല്ലൂപ്പാറ മണ്ഡലം കമ്മിറ്റിയുടെ അഡ്‌ഹോക്ക് കമ്മിറ്റി പ്രസിഡന്റുമായി. പുതുശ്ശേരി എം.ജി.ഡി ഹൈസ്‌കൂള്‍, തുടര്‍ന്നു തുരുത്തിക്കാട് ബി.എ. എം കോളജിലും വിദ്യാഭ്യാസം നടത്തിയശേഷം 1985 ല്‍ അമേരിക്കയിലേക്കു കുടിയേറി.


സമസ്ത മേഖലകളിലും മികവ് തെളിയിച്ച എബ്രഹാം ഈപ്പന്റെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയുടെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്കും ഏറെ ഗുണം ചെയ്യുമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീല മാരേട്ട് അഭിപ്രായപ്പെട്ടു.
Other News in this category4malayalees Recommends