ന്യു ഹൈഡ് പാര്‍ക്കില്‍ ടാക്‌സ് പ്ലാനിംഗ് സെമിനാര്‍ ഞായറാഴ്ച

ന്യു ഹൈഡ് പാര്‍ക്കില്‍ ടാക്‌സ് പ്ലാനിംഗ് സെമിനാര്‍ ഞായറാഴ്ച
ന്യു യോര്‍ക്ക്: ശ്രദ്ധേയമായ ഒട്ടേറെ കാരുണ്യ പ്രവര്‍ത്തനങ്ങളും സാമുഹിക നന്മക്കുപകരിക്കുന്ന പ്രോഗ്രാമുകളും നടത്തുന്ന'എക്കോ' (എന്‍ഹാന്‍സ് കമ്യൂണിറ്റി ത്രൂ ഹാര്‍മ്മോണിയസ് ഔട്ട് റീച്ച്) ടാക്‌സ് പ്ലാനിംഗ്, അസറ്റ് പ്രൊട്ടക്ഷന്‍ പ്ലാനിംഗ് എന്നിവയെപറ്റി ഈ ഞായറാഴ്ച സെമിനാര്‍ സംഘടിപ്പിക്കുന്നു.


ടാക്‌സ് ഫയല്‍ ചെയ്യേണ്ട സമയമായതിനാല്‍ ഇത് ഏവര്‍ക്കും ഉപകാരപ്രദമായിരിക്കും.ടാക്‌സ് ഇളവുകള്‍, വിദേശ സ്വത്ത് വെളിപ്പെടുത്തല്‍, ഇന്‍ഹെരിറ്റന്‍സ് ടാക്‌സ് തുടങ്ങി നാനാവിധ് വിഷയങ്ങള്‍ വിദഗ്ദര്‍ വിശദീകരിക്കും.


വ്യത്യസ്ത സാഹചര്യങ്ങളില്‍ സ്വത്ത് കൈമോശം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട കാര്യങ്ങളും വിശദീകരിക്കും.


ഈ രംഗങ്ങളിലെ വിദഗ്ദരായ വിനോദ് ജി. എബ്രഹാം, സി.പി.എ, ബാബു ഉത്തമന്‍, സി.പി.എ, വര്‍ഗീസ് ജോണ്‍, സി.പി.എ എന്നിവരാണു സെമിനാര്‍ നയിക്കുക.


ഫെബ്രുവരി 9 ഞായര്‍ 3 മണി: 915 ഹില്‍സൈഡ് അവന്യു, ന്യൂ ഹൈഡ് പാര്‍ക്ക്, ന്യു യോര്‍ക്ക്11040


വിവരങ്ങള്‍ക്ക്: ഡോ. തോമസ് മാത്യു 5163958523; ബിജു ചാക്കോ 5169964611; കൊപ്പറ സാമുവല്‍ 516 9931355; വര്‍ഗീസ് ജോണ്‍ 917 2916444; കാര്‍ത്തിക്ക് ധമ 6455529400; സോളമന്‍ മാത്യു 8133331999; സാബു ലൂക്കോസ് 5169024300.


Other News in this category4malayalees Recommends