ഡമോക്രാറ്റിക് ഡലിഗേറ്റായി അറ്റോര്‍ണി ഷീല ജോര്‍ജ് മല്‍സരിക്കുന്നു

ഡമോക്രാറ്റിക് ഡലിഗേറ്റായി അറ്റോര്‍ണി ഷീല ജോര്‍ജ് മല്‍സരിക്കുന്നു
ന്യു യോര്‍ക്ക്:കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്റ്റ് 17ല്‍ നിന്ന് ഡമോക്രാറ്റിക് ഡലിഗേറ്റായി അറ്റോര്‍ണി ഷീല ജോര്‍ജ് മല്‍സരിക്കുന്നു.


റോക്ക് ലാന്‍ഡ് കൗണ്ടി, വെസ്റ്റ്‌ചെസ്റ്ററിന്റെ ചില ഭാഗങ്ങള്‍ എന്നിവ ചേര്‍ന്നതാണു ഡിസ്ട്രിക്റ്റ് 17. ഏപ്രില്‍ 28നാണു ്രൈപമറി.


തെരഞ്ഞെടുക്കപ്പെട്ടാല്‍ ഡമോക്രാറ്റിക് കണ്‍ വന്‍ഷനില്‍ പങ്കെടുക്കാനും പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തെരെഞ്ഞെടുക്കാനും കഴിയും. അടുത്ത നാലു വര്‍ഷത്തേക്കുള്ള പാര്‍ട്ടിയുടെ നയങ്ങള്‍ സംബധിച്ച വോട്ടെടുപ്പിലും പങ്കെടുക്കാം.


പ്രസിഡന്റ് സ്ഥാനാര്‍ഥികളിലെ ഏക ഏഷ്യക്കാരനായ ആന്‍ഡ്രു യാംഗിനെയാണു ഷീലാ ജോര്‍ജ് പിന്തുണക്കുന്നത്. മനുഷ്യനും മനുഷ്യത്ത്വത്തിനും വേണ്ടി നിലകൊള്ളൂന്ന ഏക സാഥാനാര്‍ഥിയയാണു അദ്ധേഹമെന്നതു കൊണ്ടാണു ചൈനീസ് വംശജനായ യാംഗിനെ പിന്തുണക്കുന്നതെന്ന് ഷീല ജോര്‍ജ് പറയുന്നു. മനുഷ്യ കേന്ദ്രീക്രുതമായ മുതലാളിത്തം എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന യാംഗ്, താന്‍ ജയിച്ചാല്‍ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മാസം തോറും 1000 ഡോളര്‍ നല്കൂമെന്നും എല്ലാവര്‍ക്കും മെഡികെയര്‍ ഉറപ്പാക്കുമെന്നും പറയുന്നു.


റോക്ക് ലാന്‍ഡിലുള്ള വര്‍ഗീസ് ജോര്‍ജ്, സാറാമ്മ ദമ്പതികളുടെപുത്രിയാണ്. ബിജോയി, ബിനോയി എന്നിവര്‍ സഹോദരര്‍.


Other News in this category



4malayalees Recommends