2019ല്‍ വിവിധ കാരണങ്ങള്‍ കൊണ്ട് അമേരിക്ക നാടുകടത്തിയത് 1,616 ഇന്ത്യക്കാരെ; 2014ന് ശേഷം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ നാടുകടത്തിയത് കഴിഞ്ഞ വര്‍ഷമെന്നും റിപ്പോര്‍ട്ട്; കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ച് ഇക്കാലയളവില്‍ പിടിയിലായത് 8447 ഇന്ത്യക്കാര്‍

2019ല്‍ വിവിധ കാരണങ്ങള്‍ കൊണ്ട് അമേരിക്ക നാടുകടത്തിയത് 1,616 ഇന്ത്യക്കാരെ; 2014ന് ശേഷം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ നാടുകടത്തിയത് കഴിഞ്ഞ വര്‍ഷമെന്നും റിപ്പോര്‍ട്ട്; കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ച് ഇക്കാലയളവില്‍ പിടിയിലായത് 8447 ഇന്ത്യക്കാര്‍

2019ല്‍ അമേരിക്ക നാടുകടത്തിയത് 1,616 ഇന്ത്യക്കാരെയെന്ന് വ്യക്തമാക്കി യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ). 2014ന് ശേഷം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ നാടുകടത്തിയത് കഴിഞ്ഞ വര്‍ഷമാണെന്നും ഐസിഇയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 8447 ഇന്ത്യന്‍ പൗരന്മാരെയാണ് യുഎസില്‍ പിടികൂടിയതെന്നും ഇവര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ പിടികൂടിയിട്ടുള്ളവരില്‍ 422 പേര്‍ സ്ത്രീകളും ബാക്കി 8022 പേര്‍ പുരുഷന്‍മാരുമാണ്.


2014ല്‍ ഇത്തരത്തില്‍ കുടിയേറ്റ ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 2,306 ഇന്ത്യക്കാരെ മാത്രമായിരുന്നു പിടികൂടിയിരുന്നത്. ഇപ്പോള്‍ നാലു മടങ്ങ് വര്‍ധനയാണ് ഇത്തരക്കാരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുണ്ട്. പിടികൂടപ്പെട്ട വനിതകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധയുണ്ടായിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ട വസ്തുത. 2018ല്‍ കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ച 9,818 ഇന്ത്യക്കാരില്‍ 359 പേര്‍ മാത്രമായിരുന്നു സ്ത്രീകള്‍. ഇതേ കാലയളവില്‍ 611 ഇന്ത്യക്കാരെ അമേരിക്ക നടുകടത്തുകയും ചെയ്തു.

മെക്സിക്കോ വഴി അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച പഞ്ചാബില്‍ നിന്നുള്ള സ്ത്രീകളുടെയും കുട്ടികളുടെയും വീഡിയോ കഴിഞ്ഞ വര്‍ഷം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് അരിസോണ മരുഭൂമിയില്‍ 6 വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയ്ക്കൊപ്പം യുഎസിലുള്ള അച്ഛന്റെ അടുത്തേക്ക് പോകുന്ന വഴിയാണ് ഈ കുഞ്ഞ് മരിച്ചത്.

Other News in this category



4malayalees Recommends