രാജ്യത്ത് കുടിയേറ്റക്കും സന്ദര്‍ശകരും എത്ര ദിവസം തങ്ങുന്നുവെന്ന് കനേഡിയന്‍ സര്‍ക്കാര്‍ ഇനി വെരിഫൈ ചെയ്യും; പുതിയ സൗകര്യമൊരുങ്ങുന്നത് എന്‍ട്രി എക്‌സിറ്റ് പ്രോഗ്രാം വഴി

രാജ്യത്ത് കുടിയേറ്റക്കും സന്ദര്‍ശകരും എത്ര ദിവസം തങ്ങുന്നുവെന്ന് കനേഡിയന്‍ സര്‍ക്കാര്‍ ഇനി വെരിഫൈ ചെയ്യും; പുതിയ സൗകര്യമൊരുങ്ങുന്നത് എന്‍ട്രി എക്‌സിറ്റ്  പ്രോഗ്രാം വഴി

രാജ്യത്ത് കുടിയേറ്റക്കും സന്ദര്‍ശകരും എത്ര ദിവസം തങ്ങുന്നുവെന്ന് വെരിഫൈ ചെയ്യാന്‍ ഇനി കനേഡിയന്‍ സര്‍ക്കാരിന് സാധിക്കും. എന്‍ട്രി എക്‌സിറ്റ് പ്രോഗ്രാം വഴിയാണ് ഇത്തരമൊരു സൗകര്യം രാജ്യത്തൊരുങ്ങുന്നത്. പെര്‍മെനന്റ് റെസിഡന്‍സി, സിറ്റിസണ്‍ഷിപ്പ് അപേക്ഷകളെ ബാധിക്കുന്ന പ്രത്യാഘാതമുണ്ടാക്കാന്‍ പുതിയ പദ്ധതിക്ക് സാധിക്കുമെന്നാണ് കരുതുന്നത്. വര്‍ക്ക് പെര്‍മിറ്റ്, സ്റ്റഡി പെര്‍മിറ്റ്, വിസിറ്റര്‍ വിസ, പെര്‍മെനന്റ് റെസിഡന്‍സ് സ്റ്റാറ്റസ്, കനേഡിയന്‍ പൗരത്വം എന്നിവയ്ക്കുള്ള അപേക്ഷകളില്‍ വിദേശ പൗരന്‍മാര്‍ എത്ര ദിവസം രാജ്യത്ത് കഴിഞ്ഞു എന്നുള്ളത് അറിയുക നിര്‍ണായകമാണ്.


കരമാര്‍ഗം രാജ്യത്ത് എത്തുകയും പുറത്തേക്ക് പോകുകയും ചെയ്യുന്നവരുടെ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 2019 ഫെബ്രുവരി മുതല്‍ക്കുതന്നെ കാനഡയുടെ ഫെഡറല്‍ ഇമിഗ്രേഷന്‍ മന്ത്രാലയം ട്രാക്ക് ചെയ്യുന്നുണ്ട്. എന്‍ട്രി/ എക്‌സിറ്റ് പ്രോഗ്രാം വഴി കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി (സിബിഎസ്എ)യില്‍ നിന്ന് യാത്രാക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇമിഗ്രേഷന്‍ റെഫ്യൂജി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി)ക്ക് സാധിക്കും. യാത്രക്കാര്‍ അമേരിക്കന്‍ ബോര്‍ഡര്‍ കടക്കുന്ന സമയത്തു തന്നെ അവരുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ എക്‌സിറ്റ് റിപ്പോര്‍ട്ടിന്റെ രൂപത്തില്‍ സിബിഎസ്എയ്ക്ക് അയയ്ക്കും.

മുഴുവന്‍ പേര്, ജനനതീയതി, ദേശീയത, പൗരത്വം, ലിംഗം, യാത്രാ രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയാണ് ശേഖരിക്കുക. യാത്രാ രേഖയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഭാഗമായി ഈ രേഖകളുടെ ടൈപ്പ്, നമ്പര്‍, ഇഷ്യു ചെയ്ത രാജ്യം തുടങ്ങിയവയും പരിശോധിക്കും. 2020 ജൂണോടെ എയര്‍ ട്രാവലിലേക്ക് കൂടി എന്‍ട്രി/ എക്‌സിറ്റ് പ്രോഗ്രാം വ്യാപിപ്പിക്കും.

Other News in this category



4malayalees Recommends