ഓസ്‌ട്രേലിയയില്‍ വീട് വാങ്ങാന്‍ പദ്ധതിയുണ്ടോ? എങ്കില്‍ സിഡ്‌നിയിലേക്കും മെല്‍ബണിലേക്കും കാന്‍ബറയിലേക്കുമൊന്നും പോകണ്ട; ഈ നഗരങ്ങളില്‍ നിലവിലുള്ളത് തൊട്ടാല്‍ പൊള്ളുന്ന വില; പകരം പെര്‍ത്ത്, ഡാര്‍വിന്‍, അഡലൈയ്ഡും തെരഞ്ഞെടുക്കു

ഓസ്‌ട്രേലിയയില്‍ വീട് വാങ്ങാന്‍ പദ്ധതിയുണ്ടോ? എങ്കില്‍ സിഡ്‌നിയിലേക്കും മെല്‍ബണിലേക്കും കാന്‍ബറയിലേക്കുമൊന്നും പോകണ്ട; ഈ നഗരങ്ങളില്‍ നിലവിലുള്ളത് തൊട്ടാല്‍ പൊള്ളുന്ന വില; പകരം പെര്‍ത്ത്, ഡാര്‍വിന്‍, അഡലൈയ്ഡും തെരഞ്ഞെടുക്കു

ഓസ്‌ട്രേലിയയുടെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് ചെലവേറിയതായി വരികയാണെന്നാണ് പുറത്തുവരുന്ന ഏറ്റവും പ്രധാനപ്പെട്ട റിപ്പോര്‍ട്ട്. ഭവന വില വലിയ തോതില്‍ വര്‍ധിക്കുന്നത് പ്രതിസന്ധിക്ക് കാരണമാകുമോ എന്നതാണ് നിലനില്‍ക്കുന്ന ആശങ്ക. ചില സ്‌റ്റേറ്റുകളില്‍ ഒരു ആവറേജ് കുടുംബം തങ്ങളുടെ ശമ്പളത്തിന്റെ പകുതിയോളം മോര്‍ട്ട്‌ഗേജിനായി ചെലവിടേണ്ടി വരുന്നുവെന്നാണ് വസ്തുത. സിഡ്‌നിയില്‍ മാത്രം 5.7 ശതമാനം വര്‍ധനയാണ് ഭവന വിലയില്‍ ഉണ്ടായത്. ഒരു വ്യക്തിയുടെ വരുമാനത്തില്‍ 30 ശതമാനത്തിലധികം മോര്‍ട്ട്‌ഗേജിനായി ചെലവഴിക്കേണ്ടതായി വന്നാല്‍ തന്നെ ഭവനം എന്നത് ആ വ്യക്തിയെ സംവന്ധിച്ച് അഫോഡബിള്‍ അല്ലാതായി മാറും.


ഭവനം വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഓസ്‌ട്രേലിയയില്‍ താങ്ങാവുന്ന നിരക്കില്‍ അത് വാങ്ങാന്‍ സാധിക്കുന്ന പ്രധാന നഗരം പെര്‍ത്ത് ആണ്. ഇവിടെ ശരാശരി വരുമാനത്തിന്റെ 23.3 ശതമാനം മാത്രമാണ് മോര്‍ട്ട്‌ഗേജിനായി ചെലവഴിക്കേണ്ടി വരിക. അതായത് ഒരു മുഴുവന്‍ സമയ വര്‍ക്കറിന് മാത്രമേ ഭവനം വാങ്ങുന്നത് താങ്ങാന്‍ സാധിക്കുകയുള്ളു. സിഡ്‌നിയിലാണ് ഇത്തരത്തില്‍ ജീവിതച്ചെലവ് ഏറ്റവും കൂടുതല്‍ വരുന്നത്. ഡിസംബറില്‍ മാത്രം 5.7 ശതമാനം വര്‍ധനയാണ് ഇവിടെ ഭവന വിലയില്‍ ഉണ്ടായത്. ശരാശരി ഭവന വില ഇതോടെ 1.15 മില്യണ്‍ ഡോളറായി. മോര്‍ട്ട്‌ഗേജ് റീപേയ്‌മെന്റുകള്‍ക്കായി പ്രതിമാസം ശരാശരി തങ്ങളുടെ ശമ്പളത്തിന്റെ പകുതി വരെ സിഡ്‌നിയില്‍ നിന്നുള്ളവര്‍ക്ക് ചെലവിടേണ്ടതായി വരുന്നു.

മെല്‍ബണും ഇത്തരത്തില്‍ ഭവനം വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ചെലവേറിയ നഗരം തന്നെയാണ്. ഇവടെയും ശരാശരി ഭവന വില അഞ്ച് ശതമാനം ഉയര്‍ന്ന് 901,951 ഡോളറില്‍ എത്തിയിട്ടുണ്ട്. രാജ്യത്ത് ഭവനം വാങ്ങാന്‍ അഫോഡബിള്‍ അല്ലാത്ത മറ്റൊരു നഗരമാണ് കാന്‍ബറ. 788,621 ഡോളറാണ് ഇവിടെ ശരാശരി ഭവന വില. ശരാശരി വരുമാനത്തിന്റെ 1.2 ശതമാനം വരെ ഇവിടെ മോര്‍ട്ട്‌ഗേജിനായി ചെലവാക്കേണ്ടി വരും. ബ്രിസ്‌ബെയ്‌നും ഇത്തരത്തില്‍ അഫോഡബിള്‍ അല്ലാത്ത നഗരമാണ്. ശരാശരി ഭവന വില 1.3 ശതമാനം വര്‍ധിച്ച് 577,664 ഡോളറിലേക്കെത്തിയിട്ടുണ്ട്. പെര്‍ത്ത്, ഡാര്‍വിന്‍, അഡലൈയ്ഡ്, ഹോബാര്‍ട്ട്, എന്നിവയാണ് താങ്ങാവുന്ന നിരക്കില്‍ വീട് വാങ്ങാന്‍ സാധിക്കുന്ന ഓസ്‌ട്രേലിയന്‍ നഗരങ്ങള്‍
Other News in this category



4malayalees Recommends