ബ്രിഡ്ജ് കോഴ്‌സിന് പകരം ഓസ്‌ട്രേലിയയില്‍ ഇനി നിലവില്‍ വരാന്‍ പോകുന്നത് ഔട്ട്കംസ് ബേസ്ഡ് അസസ്മെന്റ്; മാര്‍ച്ചില്‍ നിലവില്‍ വരാന്‍ പോകുന്ന പുതിയ സംവിധാനത്തിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് അറിയാം

ബ്രിഡ്ജ് കോഴ്‌സിന് പകരം ഓസ്‌ട്രേലിയയില്‍ ഇനി നിലവില്‍ വരാന്‍ പോകുന്നത് ഔട്ട്കംസ് ബേസ്ഡ് അസസ്മെന്റ്; മാര്‍ച്ചില്‍ നിലവില്‍ വരാന്‍ പോകുന്ന പുതിയ സംവിധാനത്തിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് അറിയാം

വിദേശത്ത് പഠനം പൂര്‍ത്തിയാക്കിയ നഴ്സുമാര്‍ക്കും മിഡൈ്വഫുമാര്‍ക്കും ഓസ്ട്രേലിയയില്‍ രജിസ്ട്രേഷന്‍ നല്‍കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങള്‍ ഈ വര്‍ഷമാണ് നിലവില്‍ വരുന്നത്. മാര്‍ച്ച് മുതല്‍ നിലവില്‍ വരുന്ന ഔട്ട്കംസ് ബേസ്ഡ് അസസ്മെന്റ് (OBA) എന്ന രീതിയുടെ വിവിധ ഘട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.


രജിസ്ട്രേഷനായി അപേക്ഷിക്കുന്നവര്‍ക്ക് അവരുടെ യോഗ്യതകള്‍ ഓണ്‍ലൈനായി പരിശോധിക്കാനുള്ള അവസരമാണ് ഒന്നാമത്തെ ഘട്ടം. സെല്‍ഫ് ചെക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്.ഓസ്ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണേഴ്സ് റെഗുലേഷന്‍ ഏജന്‍സി (AHPRA) പുറത്തിറക്കിയിട്ടുള്ള മൂന്നു മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും ഇത് വിലയിരുത്തുന്നത്.

ഒറിയന്റേഷന്‍ പ്രോഗ്രാമാണ് രണ്ടാം ഘട്ടം. ഓണ്‍ലൈന്‍ മുഖേന പൂര്‍ത്തിയാക്കേണ്ട രണ്ടു ഘട്ടങ്ങളാണ് ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ ഉള്ളത്. ഓസ്ട്രേലിയയെക്കുറിച്ചും, ഇവിടത്തെ ആരോഗ്യസംവിധാനത്തെക്കുറിച്ചുമായിരിക്കും ഇതിന്റെ ഒന്നാം ഭാഗത്തില്‍. രണ്ടാം ഭാഗത്തില്‍, ഓസ്ട്രേലിയയുടെ സാംസ്‌കാരിക വൈവിധ്യമായിരിക്കും പഠിക്കേണ്ടി വരിക.

ഔട്ട്കംസ്-ബേസ്ഡ് അസസ്മെന്റ് ആണ് മൂന്നാം ഘട്ടം. രണ്ടു ഘട്ടങ്ങളായാണ് ഔട്ട്കംസ്ബേസ്ഡ് അസസ്മെന്റ് നടത്തുന്നത്. ഇതിലാണ് ഒബ്ജക്ടീവ് സ്ട്രക്ചേര്‍ഡ് ക്ലിനിക്കല്‍ എക്സാം അഥവാ OSCE ഉള്‍പ്പെടുന്നത്.കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ മള്‍ട്ടിപ്പിള്‍ ചോയിസ് പരീക്ഷയാണ് ഇതിന്റെ ഒന്നാം ഘട്ടം.ഇത് വിദേശത്തുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും ചെയ്യാന്‍ കഴിയും. ഇതില്‍ ജയിച്ചാല്‍ മാത്രമേ OSCE പരീക്ഷയിലേക്ക് കടക്കാന്‍ കഴിയൂ.

Other News in this category



4malayalees Recommends