കാര്‍ നിര്‍ത്തിയതിനു ശേഷം ഗ്ലാസ് താഴ്ത്തിയിട്ട് പുറത്തേക്കിറങ്ങുന്ന ശീലമുണ്ടോ? എങ്കില്‍ ഓസ്‌ട്രേലിയയില്‍ ഈ ശീലമം വേണ്ട; കൈയ്യില്‍ നിന്ന് പോകുക നൂറുകണക്കിന് ഡോളര്‍; കാര്‍ വിന്‍ഡോ തുറന്നിട്ട് പുറത്തേക്കിറങ്ങുന്നത് മിക്ക സ്‌റ്റേറ്റുകളിലും നിയമലംഘനം

കാര്‍ നിര്‍ത്തിയതിനു ശേഷം ഗ്ലാസ് താഴ്ത്തിയിട്ട് പുറത്തേക്കിറങ്ങുന്ന ശീലമുണ്ടോ? എങ്കില്‍ ഓസ്‌ട്രേലിയയില്‍ ഈ ശീലമം വേണ്ട; കൈയ്യില്‍ നിന്ന് പോകുക നൂറുകണക്കിന് ഡോളര്‍; കാര്‍ വിന്‍ഡോ തുറന്നിട്ട് പുറത്തേക്കിറങ്ങുന്നത് മിക്ക സ്‌റ്റേറ്റുകളിലും നിയമലംഘനം

നിര്‍ത്തിയതിനു ശേഷം കാറിന്റെ ഗ്ലാസ് താഴ്ത്താതെ അല്‍പ്പ ദൂരം പോലും മുന്നോട്ട് പോയാല്‍ ഓസ്‌ട്രേലിയയില്‍ വലിയ പിഴ നല്‍കേണ്ടി വരുമെന്ന കാര്യം അറിയാമോ? ഈ നിയമം പാലിക്കാതെ നിരവധി പേരാണ് രാജ്യത്ത് കുരുക്കില്‍ പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ മിക്ക സ്‌റ്റേറ്റുകളിലും ഇത്തരമൊരു രീതി ശിക്ഷാര്‍ഹമാണ്.


കാര്‍ നിര്‍ത്തിയിട്ടതിനു ശേഷം ലോക്ക് ചെയ്യാതെയോ ഗ്ലാസ് വിന്‍ഡോ രണ്ട് സെന്റീമീറ്റര്‍ താഴ്ത്തിയിട്ടോ മൂന്ന് മീറ്ററിലധികം സഞ്ചരിക്കുന്നത് ന്യൂ സൗത്ത് വെയ്ല്‍സില്‍ 114 ഡോളര്‍ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്. ക്യൂന്‍സ്ലന്റിലാകട്ടെ അഞ്ച് സെന്റീമീറ്ററോ അതില്‍ക്കൂടുതലോ താഴ്ത്തിയിട്ട് പുറത്തിറങ്ങുന്നതിന് 40 ഡോളര്‍ വരെ പിഴ ലഭിക്കും. വിക്ടോറിയയില്‍ അഞ്ച് സെന്റീമീറ്ററോ അതില്‍ക്കൂടുതലോ താഴ്ത്തിയിട്ട് പുറത്തിറങ്ങുന്നവര്‍ക്ക് കിട്ടുക 117 ഡോളര്‍ പിഴയാണ്. കാന്‍ബറയില്‍ ഈ നിയമലംഘനത്തിന് 70 ഡോളറാണ് പിഴ.

അതുപോലെ തന്നെ, ചെളിക്കുഴിയിലൂടെ വണ്ടിയോടിച്ച് സമീപത്തെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നവരുടെ ദേഹത്തേക്ക് ചെളി തെറിപ്പിച്ചാല്‍ ന്യൂ സൗത്ത് വെയ്ല്‍സില്‍ ലഭിക്കുക 2,200 ഡോളര്‍ വരെ പിഴയാണ്. ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കുന്ന ആളുകളെ കാണുമ്പോള്‍ അതുകൊണ്ടുതന്നെ ശ്രദ്ധിക്കുകയും വണ്ടിയുടെ വേഗത കുറയ്ക്കുകയും ചെയ്യണം. ഇത്തരമൊരു കുറ്റം മറ്റ് സ്റ്റേറ്റുകളില്‍ ശിക്ഷാര്‍ഹമല്ല.

ബസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നേരെയും, ബസില്‍ കയറുകയോ ഇറങ്ങുകയോ ചെയ്യുന്നവര്‍ക്ക് നേരെയും ബസ് കാത്തു നില്‍ക്കുന്നവര്‍ക്ക് നേരെയും വണ്ടിയോടിക്കുന്നവര്‍ വെള്ളം തെറിപ്പിക്കാന്‍ പാടില്ല. ബസ് യാത്രക്കാര്‍ക്ക് മേല്‍ അറിഞ്ഞുകൊണ്ട് വെള്ളം തെറിപ്പിക്കുന്നവരില്‍ നിന്നും സ്പോട്ടില്‍ 187 ഡോളര്‍ വരെ പിഴ ഈടാക്കും. വിഷയം കോടതിയിലേക്കെത്തുകയാണെങ്കില്‍ 2200 ഡോളര്‍ വരെയാണ് പിഴ ലഭിക്കുക.
Other News in this category



4malayalees Recommends