കൊറോണ ഭീതി പടരുന്നു; മാര്‍ച്ച് രണ്ട് മുതല്‍ സിഡ്നിയില്‍ നിന്ന് ഹോങ്കോംഗിലേക്കുള്ള തങ്ങളുടെ എല്ലാ സര്‍വീസുകളും നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ച് വിര്‍ജിന്‍ ഓസ്ട്രേലിയ; യാത്രക്കാര്‍ ബുക്കിംഗ് അപ്ഡേറ്റുകള്‍ പരിശോധിക്കുക

കൊറോണ ഭീതി പടരുന്നു; മാര്‍ച്ച് രണ്ട് മുതല്‍ സിഡ്നിയില്‍ നിന്ന് ഹോങ്കോംഗിലേക്കുള്ള തങ്ങളുടെ എല്ലാ സര്‍വീസുകളും നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ച് വിര്‍ജിന്‍ ഓസ്ട്രേലിയ; യാത്രക്കാര്‍ ബുക്കിംഗ് അപ്ഡേറ്റുകള്‍ പരിശോധിക്കുക

മാര്‍ച്ച് രണ്ട് മുതല്‍ സിഡ്നിയില്‍ നിന്ന് ഹോങ്കോംഗിലേക്കുള്ള തങ്ങളുടെ എല്ലാ സര്‍വീസുകളും നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ച് വിര്‍ജിന്‍ ഓസ്ട്രേലിയ. ലോകമൊട്ടാകെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ബുക്ക് ചെയ്യുന്ന ആളുകളുടെ എണ്ണം വളരെ കുറഞ്ഞതിനാലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് വിര്‍ജിന്‍ ഓസ്ട്രേലിയ വ്യക്തമാക്കി. മേയ് ഒന്നിന് മുന്‍പ് റദ്ദ് ചെയ്യപ്പെട്ട ഈ റൂട്ടില്‍ യാത്ര ചെയ്യുന്നവരെ സൗജന്യമായി മറ്റ് എയര്‍ലൈനുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കും. മേയ് ഒന്നിന് ശേഷമുള്ള ബുക്കിംഗുകള്‍ക്ക് ചെലവായ തുക റീഫണ്ട് ചെയ്തു നല്‍കും. മെല്‍ബണില്‍ നിന്ന് ഹോങ്കോങ്ങിലേക്കുള്ള സര്‍വീസുകള്‍ ഫെബ്രുവരി 11 മുതല്‍ റദ്ദു ചെയ്യുമെന്ന് നവംബറില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.


കൊറോണ വൈറസിന്റെ വ്യാപനവും അടുത്തിടെയുണ്ടായ പ്രക്ഷോഭങ്ങളുമാണ് സിഡ്നി റൂട്ട് നിര്‍ത്തലാക്കാനുള്ള കാരണമെന്ന് വിര്‍ജിന്‍ ഓസ്ട്രേലിയ ഗ്രൂപ്പിന്റെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ജോണ്‍ മാക്ലിയോഡ് പറഞ്ഞു. ഹോങ്കാംഗ് വിപണിയില്‍ നിന്ന് പിന്മാറാനുള്ള തങ്ങളുടെ തീരുമാനം വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ സാഹചര്യം അനുസരിച്ച് ഹോങ്കാംഗ് തങ്ങളെ സംബന്ധിച്ച് ലാഭകരമായ ഒരു റൂട്ട് അല്ലെന്നും അതുകൊണ്ടുതന്നെയാണ് ഉപേക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറാണ വൈറസിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ചൈനയിലേക്കുള്ള സര്‍വീസുകള്‍ ചില എയര്‍ലൈന്‍ കമ്പനികള്‍ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ഹോങ്കോംഗിലേക്കുള്ള സര്‍വീസ് നിര്‍ത്തി വെച്ച ആദ്യത്തെ കമ്പനിയാണ് വിര്‍ജിന്‍ ഓസ്ട്രേലിയ.

Other News in this category



4malayalees Recommends