ജോണ്‍ പാട്ടപ്പതി ഫോമ ഷിക്കാഗോ സെന്‍ട്രല്‍ റീജിയന്‍ ആര്‍.വി.പി.യായി മത്സരിക്കുന്നു

ജോണ്‍ പാട്ടപ്പതി ഫോമ ഷിക്കാഗോ സെന്‍ട്രല്‍ റീജിയന്‍ ആര്‍.വി.പി.യായി മത്സരിക്കുന്നു
ഷിക്കാഗോ: കഴിഞ്ഞ 23 വര്‍ഷമായി ഷിക്കാഗോയിലെ എല്ലാ മലയാളി സാംസ്‌കാരിക വേദികളിലും നിറസാന്നിധ്യമായ ജോണ്‍ പാട്ടപ്പതിഫോമ ഷിക്കാഗോ സെന്‍ട്രല്‍ റീജിയന്‍ ആര്‍.വി.പിയായി മത്സരിക്കുന്നു


നിലവില്‍ ഫോമാ നാഷണല്‍ കൗണ്‍സില്‍ (2018 2020) അംഗമാണ്.ഷിക്കാഗോയില്‍ 2018ല്‍ നടന്നഫോമ കണ്‍വന്‍ഷന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയിരുന്നു. സംഘടനാചരിത്രത്തിലെ ഏറ്റവും വലിയ കണ്‍വന്‍ഷനുകളിലൊന്നായിരുന്നു അത്. 2016 18 കാലത്ത് ഫോമ ഷിക്കാഗോ സെന്‍ട്രല്‍ റീജിയന്‍ ട്രഷറര്‍ ആയും പ്രവര്‍ത്തിച്ചു.


മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് ഷിക്കാഗോ പ്രസിഡന്റ്, ഷിക്കാഗോ കെ.സി.എസ് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വച്ചു


ഗ്ലെന്‍വ്യൂ മലയാളി നേതൃത്വം കൊടുക്കുന്ന ജൂലൈ 14 സ്വാതന്ത്ര്യദിന പരേഡിന്റെ 2019ലെ കോര്‍ഡിനേറ്റര്‍ ആയിരുന്നു.


എന്നും നിസ്വാര്‍ഥവുംമികവുറ്റതുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചിട്ടുള്ള ജോണ്‍ പാട്ടപ്പതിക്കു പിന്നില്‍ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും അണിനിരന്നിട്ടുണ്ട്. കര്‍മ്മകുശലതയും ഊര്‍ജസ്വലതയുമുള്ള യുവ നേതാവാണു ജോന്‍ പാട്ടപ്പതി എന്നവര്‍ ചൂണ്ടിക്കാട്ടുന്നു.


ഫോമയിലെ ഏറ്റവും പ്രമുഖ റീജിയനുകളിലൊന്നായ ചിക്കാഗോ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ അടുത്ത തലത്തിലേക്കുയര്‍ത്തുമെന്നും സംഘടനയില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ അവസരം നല്‍കുമെന്നും ജോണ്‍ വാഗ്ദാനം ചെയ്യുന്നു.പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. ദേശീയ നേത്രുത്വവുമായി നല്ല ബന്ധം സ്ഥാപിക്കും.Other News in this category4malayalees Recommends