മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കില്ല; ഡ്രൈവിംഗ് റെക്കോര്‍ഡുകളില്‍ നാലോ അതിലധികമോ ഡീമെറിറ്റ് പോയ്ന്റുകള്‍ ലഭിച്ചവരും ലൈസന്‍സ് കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട; മോട്ടോര്‍ സൈക്കില്‍ ഓടിക്കുന്നവര്‍ക്കുള്ള നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ക്യുബെക്

മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കില്ല;  ഡ്രൈവിംഗ് റെക്കോര്‍ഡുകളില്‍ നാലോ അതിലധികമോ ഡീമെറിറ്റ് പോയ്ന്റുകള്‍ ലഭിച്ചവരും ലൈസന്‍സ് കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട; മോട്ടോര്‍ സൈക്കില്‍ ഓടിക്കുന്നവര്‍ക്കുള്ള നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ക്യുബെക്

മോട്ടോര്‍ സൈക്കില്‍ ഓടിക്കുന്നവര്‍ക്കുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ച് കാനഡയിലെ ക്യുബെക് പ്രൊവിന്‍സ്. ഓടിക്കുന്നവരുടെ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് തീരുമാനം.മദ്യപിക്കുന്നവര്‍ക്കും അശ്രദ്ധമായി വാനമോടിക്കുന്നവര്‍ക്കും അതുവഴി ഡീമെറിറ്റ് പോയ്ന്റ് ലഭിച്ചവര്‍ക്കും ലൈസന്‍സ് നല്‍കേണ്ടതില്ലെന്നാണ് നിര്‍ദ്ദിഷ്ട നിയമത്തില്‍ പറയുന്നത്. ഡ്രൈവിംഗ് റെക്കോര്‍ഡുകളില്‍ നാലോ അതിലധികമോ ഡീമെറിറ്റ് പോയ്ന്റുകള്‍ ലഭിച്ചവര്‍ക്ക് ലൈസന്‍സ് നല്‍കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ ഫ്രാങ്കോയിസ് ബൊണാര്‍ഡെല്‍ പറഞ്ഞു. മോട്ടോര്‍ സൈക്കിള്‍ സുരക്ഷയുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെയാണ് ഗതാഗതമന്ത്രി ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.


നിലവില്‍ മറ്റുവാഹനങ്ങളുടെ കാര്യത്തില്‍ മദ്യവുമായി ബന്ധപ്പെട്ട് കര്‍ശന നിയമമാണുള്ളത്. ഇത് മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നവര്‍ക്ക് കൂടി ഇനി ബാധകമാകും. 2013ജനുവരി 1 നും 2016 ഡിസംബര്‍ 31 നും ഇടയില്‍ 182 അപകടങ്ങളില്‍ 189 മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരുടെ മരണവുമായി ബന്ധപ്പെട്ട കാരണങ്ങളും സാഹചര്യങ്ങളും അടിസ്ഥാനമാക്കിയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ ഉയരുന്നത്. അവയില്‍ അപകടങ്ങളുടെ പ്രധാന കാരണങ്ങള്‍ ആയി വേഗത, അശ്രദ്ധമായ ഡ്രൈവിങ്, മദ്യം എന്നിവയാണെന്നും കണ്ടെത്തി.2013 മുതല്‍ 2016 വരെ ക്യൂബെക്ക് റോഡുകളില്‍ അപകടത്തില്‍ മരിച്ച 177 മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ 67% പേര്‍ അവരുടെ ഡീമെറിറ്റ് പോയിന്റുകള്‍ ലഭിച്ചിട്ടുള്ളവരാണെന്നും കണ്ടെത്തി. അതിനാല്‍ ഇവ കുറയ്ക്കാന്‍ ലക്ഷ്യംവച്ചുകൊണ്ടുള്ള നിയമനിര്‍മ്മാണം ആയിരിക്കും പരിഗണിക്കുക

Other News in this category



4malayalees Recommends