ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ കത്തിക്കൊണ്ടിരുന്ന കാട്ടുതീ അണച്ച് മഴ; മഴ അണച്ചത് ഗോസ്‌പേസ് മലനിരകളിലേതുള്‍പ്പടെ 30 ഇടങ്ങളില്‍ കത്തിക്കൊണ്ടിരുന്ന തീ; നിലവില്‍ കാട്ടുതീ കത്തിക്കൊണ്ടിരിക്കുന്നത് 17 ഇടങ്ങളില്‍; മഴ തുടര്‍ന്നാല്‍ തീ പൂര്‍ണമായും അണയും

ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ കത്തിക്കൊണ്ടിരുന്ന കാട്ടുതീ അണച്ച് മഴ;  മഴ അണച്ചത് ഗോസ്‌പേസ് മലനിരകളിലേതുള്‍പ്പടെ 30 ഇടങ്ങളില്‍ കത്തിക്കൊണ്ടിരുന്ന തീ; നിലവില്‍ കാട്ടുതീ കത്തിക്കൊണ്ടിരിക്കുന്നത് 17 ഇടങ്ങളില്‍; മഴ തുടര്‍ന്നാല്‍ തീ പൂര്‍ണമായും അണയും

ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ കത്തിക്കൊണ്ടിരുന്ന കാട്ടുതീ അണച്ച് മഴ. സിഡ്‌നിയുടെ വടക്ക് - പടിഞ്ഞാറന്‍ മേഖലയിലെ ഗോസ്‌പേസ് മലനിരകളിലെ മെഗാ ഫയര്‍ ഇന്നലെ മുതല്‍ പെയ്തുകൊണ്ടിരിക്കുന്ന മഴയില്‍ പൂര്‍ണമായും അണഞ്ഞു. ന്യൂ സൗത്ത് വെയ്ല്‍സിന്റെ വിവിധ ഭാഗങ്ങളിലുള്ള തീയും മഴ ശമിപ്പിക്കുമെന്നാണ് കരുതുന്നത്. ബ്ലൂ മൗണ്ടെയ്‌നിനും സമീപ പ്രദേശങ്ങളിലൂടെയും ബാധിച്ച തീ 512,000 പ്രദേശത്തെയാണ് ചുട്ടുപൊള്ളിച്ചത്. ഡിസംബറില്‍ രൂപം കൊണ്ട മെഗാ ബുഷ്ഫയര്‍ മൂന്ന് ഭാഗങ്ങളില്‍ നിന്നും ഒരുമിച്ച് ചേര്‍ന്ന വര്‍ധിച്ച ദുരന്തമാണ് വരുത്തിവെച്ചത്.


വെള്ളിയാഴ്ച മുതല്‍ തുടരുന്ന കനത്ത മഴ അണച്ച 30ഓളം തീപിടുത്തങ്ങളില്‍ ഒന്നാണ് ഗോസ്പര്‍ മൗണ്ടെയ്‌നിലേത്. എര്‍സ്‌കൈന്‍ ക്രീക്, റൂയിന്‍ഡ് കാസില്‍, ഗ്രീറ്റ് വാട്ടില്‍ ക്രീക്, കറോവാന്‍ എന്നിവിടങ്ങളിലെയും കാട്ടുതീക്ക് മഴ അന്ത്യം കുറിച്ചിട്ടുണ്ട്. നിലവില്‍ ഓസ്‌ട്രേലിയയിലെ 17 ഇടങ്ങളിലാണ് തീ പടരുന്നത്. അതു അത്രയും ശക്തമായ രീതിയിലല്ലെന്നാണ് സൂചന. ഇതിനിടെ ജലക്ഷാമത്തിന് മഴ അറുതിവരുത്തിയതിന്റെ സന്തോഷത്തിലാണ് ന്യൂസൗത്ത് വെയില്‍സ് പ്രദേശവാസികള്‍.40 ശതമാനത്തിന് താഴെ മാത്രം ജലലഭ്യതയുണ്ടായിരുന്ന ഡാമുകളില്‍ ഒറ്റ ദിവസം കൊണ്ട് 22ശതമാനം ജലം എത്തിച്ചേര്‍ന്നതായി ജലവിഭവവകുപ്പ് അറിയിച്ചു. വാറാഗംബാ ജലസംഭരണിയാണ് സിഡ്നി നഗരത്തിനുള്‍പ്പടെ ജലമെത്തിക്കുന്നത്.കഴിഞ്ഞ വര്‍ഷം പെയ്ത ആകെ മഴയിലൂടെ ലഭിച്ച ജലത്തിന്റെ 38 ശതമാനം ഇന്നലെ മാത്രം സംഭരണിയിലെത്തിയതായാണ് വിവരം.കാട്ടുതീയില്‍പ്പെട്ട വനമേഖലയില്‍ നിന്ന് കുത്തിയൊലിച്ചുവന്ന ജലത്തിലെ ചാരവും മറ്റ് രാസവസ്തുക്കളും ജലസംഭരണയിലെത്തിയതായാണ് സൂചന. ഇതിനെത്തുടര്‍ന്ന് പരിശോധനക്ക് ശേഷം മാത്രമേ കുടിവെള്ള സംഭരണത്തിന് ജലം ഉപയോഗിക്കാനാകുമോ എന്ന് പറയാനാകൂ എന്നും ജലവിഭവ വകുപ്പറിയിച്ചു.

Other News in this category



4malayalees Recommends