കൊറോണ ഭീതിക്കിടെ ഓസ്‌ട്രേലിയയില്‍ നിന്നൊരു ആശ്വാസ വാര്‍ത്ത; വൈറസിന്റെ ജനിതക ഘടന കണ്ടെത്തിയതായി അറിയിച്ച് ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാര്‍; വൈറസിന് പ്രതിരോധ വാക്‌സിന്‍ നിര്‍മിക്കാനുള്ള ആദ്യ ഗവേഷണം പൂര്‍ത്തിയായെന്നു സ്ഥിരീകരണം

കൊറോണ ഭീതിക്കിടെ ഓസ്‌ട്രേലിയയില്‍ നിന്നൊരു ആശ്വാസ വാര്‍ത്ത; വൈറസിന്റെ ജനിതക ഘടന കണ്ടെത്തിയതായി അറിയിച്ച് ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാര്‍;  വൈറസിന് പ്രതിരോധ വാക്‌സിന്‍ നിര്‍മിക്കാനുള്ള ആദ്യ ഗവേഷണം പൂര്‍ത്തിയായെന്നു സ്ഥിരീകരണം

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക വഴിത്തിരിവുമായി ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാര്‍. കൊറോണ വൈറസിന്റെ ജനിതക ഘടന കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വൈറസിന് പ്രതിരോധ വാക്‌സിന്‍ നിര്‍മിക്കാനുള്ള ആദ്യ ഗവേഷണമാണ് പൂര്‍ത്തിയായിരിക്കുന്നതെന്നാണ് വിവരം. ഇതിന്റെ ആദ്യഘട്ടമായി ന്യൂ സൗത്ത് വെയ്ല്‍സിലെ കൊറോണ വൈറസ് രോഗികളില്‍ നിന്ന് എടുത്ത സാമ്പിളുകള്‍ ഉപയോഗിച്ച് വൈറസിനെ വികസിപ്പിക്കുകയാണ് ചെയ്തത്. തങ്ങളുടെ കണ്ടെത്തല്‍ ലോകാരോഗ്യ സംഘടനയുമായി പങ്കുവെക്കുമെന്നും ഇവര്‍ അറിയിച്ചു.


ന്യൂ സൗത്ത് വെയ്ല്‍സിലെ വെസ്റ്റ്‌മെഡ് ഹോസ്പിറ്റലിലെ പി4 ലബോറട്ടറിയില്‍ 10 അംഗ ശാസ്ത്രജ്ഞര്‍ വൈറസിനെ വികസിപ്പിക്കുന്നതിനായി രാപ്പകലില്ലാതെ പരിശ്രമിക്കുകയായിരുന്നു. വെസ്റ്റ് മെഡ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളില്‍ നിന്നും തന്നെയാണ് സാമ്പിളുകള്‍ ശേഖരിച്ചത്. പുതിയ കണ്ടെത്തല്‍ വഴി ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ദര്‍ക്ക് എളുപ്പത്തിലും വേഗത്തിലും രോഗനിര്‍ണയോപാധികള്‍ വികസിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. കൊറോണയെ സംബന്ധിച്ച് രോഗ നിര്‍ണയം വേഗത്തില്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും രോഗ നിര്‍ണയം നടത്താത്തവര്‍ അറിയാതെ തന്നെ മറ്റുള്ളവരിലേക്ക് രോഗം പടര്‍ത്താന്‍ കാരണമാകുമെന്നും ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് പറഞ്ഞു.

അതേസമയം, ഇന്ന് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 24 മണിക്കൂറിനിടെ 3062 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 40171 ആയി. രോഗികളുടെ ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുക തന്നെയാണ്. ശനിയാഴ്ചയുണ്ടായതിനേക്കാള്‍ 15 ശതമാനം രോഗികളാണ് ഞായറാഴ്ച കൂടുതലുണ്ടായിരിക്കുന്നത്. നേരത്തെ പുതിയ രോഗിഗകളുടെ എണ്ണത്തില്‍ ചില ദിവസങ്ങളില്‍ കുറവ് വന്നിരുന്നു. എന്നാല്‍ ആശങ്ക വര്‍ധിപ്പിച്ചുകൊണ്ട് വീണ്ടും വൈറസ് ബാധിതരുടെ എണ്ണം ഉയരാന്‍ തുടങ്ങിയിരിക്കുന്നു. വൈറസ് വ്യാപനം പാരമ്യത്തിലേക്ക് നീങ്ങുകയാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Other News in this category



4malayalees Recommends