ഓസ്‌ട്രേലിയന്‍ കാട്ടുതീയില്‍ പെട്ടവരെ സഹായിക്കാന്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എത്തി; അഞ്ചര വര്‍ഷം നീണ്ട ഇടവേളക്കു ശേഷം ബാറ്റേന്തി ഇതിഹാസ താരം; സച്ചിന്‍ ക്രീസിലെത്തിയത് ബുഷ്ഫയര്‍ ക്രിക്കറ്റ് മത്സരത്തിന്റെ ഇന്നിംഗ്‌സ് ഇടവേളയില്‍

ഓസ്‌ട്രേലിയന്‍ കാട്ടുതീയില്‍ പെട്ടവരെ സഹായിക്കാന്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എത്തി; അഞ്ചര വര്‍ഷം നീണ്ട ഇടവേളക്കു ശേഷം ബാറ്റേന്തി ഇതിഹാസ താരം; സച്ചിന്‍ ക്രീസിലെത്തിയത് ബുഷ്ഫയര്‍ ക്രിക്കറ്റ് മത്സരത്തിന്റെ ഇന്നിംഗ്‌സ് ഇടവേളയില്‍

അഞ്ചര വര്‍ഷം നീണ്ട ഇടവേളക്കു ശേഷം ബാറ്റേന്തി ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഓസ്‌ട്രേലിയന്‍ കാട്ടുതീയില്‍ പെട്ടവര്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിയ ബുഷ്ഫയര്‍ ക്രിക്കറ്റ് മത്സരത്തിന്റെ ഇന്നിംഗ്‌സ് ഇടവേളയിലാണ് സച്ചിന്‍ ക്രീസിലെത്തിയത്. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ എലിസ് പെറിയാണ് സച്ചിനെതിരെ പന്തെറിഞ്ഞത്.


പെറി എറിഞ്ഞ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് സച്ചിന്‍ ആരംഭിച്ചത്. നാലു പന്തുകള്‍ എറിഞ്ഞ പെറിക്കു ശേഷം യുവതാരം അന്നബെല്‍ സതര്‍ലന്‍ഡ് രണ്ട് പന്തുകള്‍ എറിഞ്ഞു. ആദ്യ ബൗണ്ടറിക്കു ശേഷം സച്ചിന്റെ ഷോട്ടുകളെല്ലാം ഫീല്‍ഡര്‍മാരുടെ കൈകളിലെത്തിയെങ്കിലും ഫ്‌ലിക്ക്, കട്ട്, ഡ്രൈവ് തുടങ്ങിയ ഷോട്ടുകളൊക്കെ സച്ചിന്‍ മനോഹരമായി കളിച്ചു. അര പതിറ്റാണ്ടിനിപ്പുറം ബാറ്റെടുത്തപ്പോഴും തന്റെ പ്രതിഭക്ക് മങ്ങലേറ്റിട്ടില്ലെന്ന് സച്ചിന്‍ തെളിയിക്കുകയും ചെയ്തു.

മത്സരത്തില്‍ പോണ്ടിംഗ് ഇലവന്‍ വിജയിച്ചു. ഒരു റണ്ണിനാണ് പോണ്ടിംഗ് ഇലവന്‍ ജയിച്ചു കയറിയത്. പോണ്ടിംഗ് ഇലവന്റെ 105 റണ്‍സിനു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഗില്‍ക്രിസ്റ്റ് ഇലവന് നിശ്ചിത 10 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 9 പന്തുകളില്‍ 33 റണ്‍സെടുത്ത ഷെയിന്‍ വാട്‌സണ്‍ ആണ് ഗില്‍ക്രിസ്റ്റ് ഇലവന്റെ ടോപ്പ് സ്‌കോറര്‍.

Other News in this category



4malayalees Recommends