യുകെ മലയാളികളുടെ മാതാവ് ത്രേസിയാമ്മ ഫിലിപ്പ് (83) നിര്യാതയായി.

യുകെ മലയാളികളുടെ മാതാവ് ത്രേസിയാമ്മ ഫിലിപ്പ് (83) നിര്യാതയായി.
വെയില്‍സിലെ ബാരിയില്‍ താമസിക്കുന്ന റെജി ഫിലിപ്പിന്റെയും, സ്വാന്‍സിയില്‍ താമസിക്കുന്ന ബിന്ദു ഫിലിപ്പിന്റെയും, കുംബ്രിയായില്‍ താമസിക്കുന്ന ഷിബു ഫിലിപ്പിന്റെയും മാതാവും കുമരകത്തെ കൊച്ചുചെമ്മന്തറയില്‍ പരേതനായ സി കെ ഫിലിപ്പിന്റെ ഭാര്യയുമായ ത്രേസ്യാമ്മ ഫിലിപ്പ് (83) നാട്ടില്‍ നിര്യാതയായി.

കുമരകം വെള്ളാറ പുത്തന്‍പള്ളിയില്‍ വച്ച് ശവസംസ്!കാരം പിന്നീട് നടത്തപെടുന്നതായിരിക്കും. പരേതയുടെ നിര്യാണത്തില്‍ കാര്‍ഡിഫ്ബാരി മിഷന്‍ വികാരിയായ ജോയി അച്ചനും അംഗങ്ങളും, കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ ഭാരവാഹികളും അംഗങ്ങളും, സ്വാന്‍സി കാര്‍ഡിഫ് ന്യൂപോര്‍ട്ട് ക്‌നാനായ യൂണിറ്റിലെ അംഗങ്ങളും ബാരിയിലെയും കുംബ്രിയായിലെയും സുഹൃത്തുക്കളും പരേതയുടെ നിര്യാണത്തില്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും പരേതയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.


Other News in this category4malayalees Recommends