വായ്പ എടുത്ത് മുങ്ങിയ ഇന്ത്യക്കാരെ പിടി കൂടാന്‍ യുഎഇ ; ഒമ്പതു ബാങ്കുകള്‍ നിയമോപദേശം തേടി

വായ്പ എടുത്ത് മുങ്ങിയ ഇന്ത്യക്കാരെ പിടി കൂടാന്‍ യുഎഇ ; ഒമ്പതു ബാങ്കുകള്‍ നിയമോപദേശം തേടി
വായ്പ എടുത്ത് മുങ്ങിയ ഇന്ത്യക്കാരെ പിടി കൂടാന്‍ നീക്കവുമായി യുഎഇ. ഒമ്പത് ബാങ്ക് ഇത് സംബന്ധിച്ച് നിയമോപദേശം തേടി. ചെറിയ തുകയ്ക്കുള്ള വായ്പകളിലും തിരിച്ചടവ് മുടങ്ങിയാല്‍ നിയമനടപടി സ്വീകരിക്കാനും ആലോചനയുണ്ട്. യുഎഇയിലെ സിവില്‍ കോടതി വിധികള്‍ ഇന്ത്യയില്‍ ജില്ലാകോടതി വഴി നടപ്പാക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ ബലത്തിലാണ് ബാങ്കുകളുടെ നീക്കം.

വായ്പയെടുത്ത് ഇന്ത്യയിലേക്കു മുങ്ങുന്ന കേസുകള്‍ വര്‍ദ്ധിക്കുകയും കിട്ടാക്കടം ഏറുകയും ചെയ്ത സാഹചര്യത്തിലാണ് യുഎഇയിലെ ബാങ്കുകള്‍ കടുത്ത നടപടികള്‍ക്കൊരുങ്ങുന്നത്. ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനുള്ള നിലയിലാണു ബാങ്കുകളുടെ ആദ്യഘട്ട നടപടികള്‍. മുമ്പ് ചെറിയ തുക വായ്പയെടുത്തവര്‍ക്കെതിരെ കേസുകള്‍ നല്‍കാറില്ലായിരുന്നെങ്കിലും ഇനി ഇത്തരക്കാര്‍ക്കെതിരെയും സിവില്‍ നടപടി സ്വീകരിക്കുമെന്നാണ് വിവരം.

യുഎഇയിലെ സിവില്‍ കോടതി വിധികള്‍ ഇന്ത്യയില്‍ ജില്ലാ കോടതികള്‍ വഴി നടപ്പാക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ കഴിഞ്ഞ മാസത്തെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ നടപടി തുടങ്ങിയത്. യുഎഇ ആസ്ഥാനമായ ബാങ്കുകളും അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ ശാഖകളുള്ള ഒമ്പതോളം ബാങ്കുകളുമാണ് പണം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നത്. ഇരുകൂട്ടരുടെയും വാദം കേട്ട ശേഷം പ്രഖ്യാപിച്ച വിധികള്‍ മാത്രമേ ഇന്ത്യയില്‍ നടപ്പാക്കാവൂ എന്നാണു വ്യവസ്ഥ.

എന്നാല്‍, ഇപ്രകാരം വിധി സമ്പാദിച്ചിട്ടുള്ള കേസുകള്‍ കുറവാണെന്നതാണു ബാങ്കുകള്‍ക്ക് മുന്നിലുള്ള പ്രധാന പ്രശ്‌നം. കേസ് വാദം കേട്ടു തുടങ്ങുന്നതിനു മുമ്പ് രാജ്യം വിട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാവില്ലെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. അനധികൃത വഴികളിലൂടെ പണം തിരിച്ചുപിടിക്കാനുള്ള വിദേശ ബാങ്കുകളുടെ ശ്രമം നേരത്തേ കോടതിവിധിയിലൂടെ തടഞ്ഞിരുന്നു.

Other News in this category



4malayalees Recommends