അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ്; സന്ദര്‍ശനം ഫെബ്രുവരി 24, 25 തീയതികളില്‍; ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനു പുറമെ പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പ് വെയ്ക്കും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ്; സന്ദര്‍ശനം ഫെബ്രുവരി 24, 25 തീയതികളില്‍;  ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനു പുറമെ പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പ് വെയ്ക്കും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ്. ഫെബ്രുവരി 24, 25 തീയതികളിലാണ് ട്രംപ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുക. അദ്ദേഹം ആദ്യം സന്ദര്‍ശിക്കുന്നത് നരേന്ദ്ര മോഡിയുടെ ജന്മനാടായ ഗുജറാത്തായിരിക്കും. എന്നാല്‍ മാഹാത്മഗാന്ധിയുടെ ജന്‍മദേശം എന്ന നിലയില്‍ ആദര സൂചകമായാണ് അമേരിക്കന്‍ പ്രസിഡന്റ് ഗുജറാത്തില്‍ എത്തുന്നത്. ട്രംപിന്റെ പത്‌നി മലേനിയയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ഗുജറാത്ത് സന്ദര്‍ശനത്തിന് ശേഷം ട്രംപ് ഡല്‍ഹിയിലേക്കും ആഗ്രയിലേക്കും പോകും. ആഗ്രാ സന്ദര്‍ശനത്തിന് ശേഷം അമേരിക്കയിലേക്ക് തിരികെ മടങ്ങുമെന്നുമാണ് അറിയുന്നത്.


കഴിഞ്ഞ മാസം യുഎസ് സന്ദര്‍ശനം നടത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനു പുറമെ പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പ് വെയ്ക്കും.

കൂടാതെ ചില സ്റ്റീല്‍, അലൂമിനിയം ഉത്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തിയ ഉയര്‍ന്ന തീരുവ ഒഴിവാക്കാന്‍ ഇന്ത്യ ആവശ്യപ്പെടും. യുഎസിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, വാഹനങ്ങള്‍, എന്‍ജിനീയറിങ് നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയ്ക്കായുള്ള സാധ്യതകളും ഇന്ത്യ അന്വേഷിക്കും. ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി യുഎസ് സുരക്ഷാ സേനാവിഭാഗങ്ങളുടെ പ്രതിനിധികള്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends