കനേഡിയന്‍ വര്‍ക്ക് പെര്‍മിറ്റ് ആഗ്രഹിക്കുന്നവര്‍ ഈ കുറ്റകൃത്യങ്ങള്‍ ചെയ്യരുത്; മദ്യമോ മറ്റ് ലഹരി മരുന്നുകളോ ഉപയോഗിച്ച് വാഹനമോടിക്കുക, ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചെയ്താല്‍ കാനഡയിലേക്ക് കുടിയേറുക എളുപ്പമാകില്ല

കനേഡിയന്‍ വര്‍ക്ക് പെര്‍മിറ്റ് ആഗ്രഹിക്കുന്നവര്‍ ഈ കുറ്റകൃത്യങ്ങള്‍ ചെയ്യരുത്; മദ്യമോ മറ്റ് ലഹരി മരുന്നുകളോ ഉപയോഗിച്ച് വാഹനമോടിക്കുക, ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചെയ്താല്‍ കാനഡയിലേക്ക് കുടിയേറുക എളുപ്പമാകില്ല

കനേഡിയന്‍ പൗരത്വം നേടിയെടുക്കുക എന്നത് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ നിരവധി പൗരന്മാരുടെ സ്വപ്‌നമാണ്. എന്നാല്‍ ക്രിമിനല്‍ ചാര്‍ജുകള്‍ ഉള്ള ആളുകളെ സംബന്ധിച്ച് ശക്തമായ സുരക്ഷയുടെയും സുശക്തമായ കുടിയേറ്റ നിയമങ്ങളുടെയും പശ്ചാത്തലത്തില്‍ കാനഡയില്‍ പൗരത്വം നേടുക അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു താല്‍ക്കാലിക കനേഡിയന്‍ വര്‍ക്ക് പെര്‍മിറ്റ് ഉപയോഗിച്ച് തങ്ങളുടെ കുടുംബത്തോടൊപ്പം ഒരാള്‍ക്ക് കാനഡയില്‍ വരാനും താമസിക്കാനും പറ്റും. കാനഡയില്‍ തൊഴില്‍ ചെയ്തുണ്ടാക്കുന്ന പ്രവര്‍ത്തി പരിചയം ഇവിടെ പെര്‍മനന്റ് റെസിഡന്‍സിന് അപേക്ഷിക്കുന്ന സമയത്ത് വിലപിടിപ്പുള്ള ഒരു സമ്പാദ്യം തന്നെയാണ്. കാനഡയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് തടസമാകുന്ന ക്രിമിനല്‍ ചാര്‍ജുകള്‍ ഏതൊക്കെയാണെന്നാണ് ഇപ്പോള്‍ പരിശോധിക്കാന്‍ പോകുന്നത്.


അപകടകരമായ ഡ്രൈവിംഗ് ആണ് ഇതില്‍ ആദ്യത്തേക്ക്. ഡിയുഐ (ഡ്രൈവിംഗ് അണ്ടര്‍ ഇന്‍ഫ്‌ള്യുവന്‍സ് - മദ്യമോ മറ്റ് ലഹരി മരുന്നുകളോ ഉപയോഗിച്ച് വാഹനമോടിക്കുക )ഇതില്‍ ഉള്‍പ്പെടുന്നു. മോഷണം, ഗതാഗത നിയമലംഘനം, കയ്യേറ്റ ശ്രമങ്ങള്‍, നിയമാനുസൃതമല്ലാത്ത മരുന്നുകളോ മറ്റോ കൈവശം വെക്കല്‍ എന്നിവയാണ് ഇത്തരത്തിലുള്ള ക്രിമിനല്‍ കുറ്റങ്ങള്‍.

എന്നാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ തങ്ങളുടെ പേഴ്‌സണല്‍ റെക്കോര്‍ഡില്‍ ഉണ്ടെങ്കിലും ചിലസമയം കനേഡിയന്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും. പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള പ്രൊസസ് കുറ്റകൃത്യം ചെയ്ത സമയത്തെ ആശ്രയിച്ചിരിക്കുന്നു. കേസില്‍ തീര്‍പ്പു കല്‍പ്പിച്ച് അഞ്ച് വര്‍ഷമെങ്കിലുമായിട്ടുണ്ടെങ്കില്‍ കനേഡിയന്‍ ടെംപററി റെസിഡന്റ് പെര്‍മിറ്റിന് അപേക്ഷിക്കാം. അഞ്ച് വര്‍ഷത്തിനു മുകളിലായിട്ടുണ്ടെങ്കില്‍ വ്യക്തികള്‍ക്ക് ക്രിമിനല്‍ റീഹാബിലിറ്റേഷന് അപേക്ഷിക്കാം. ഇത് അപ്രൂവ് ചെയ്ത് ലഭിച്ചാല്‍ ക്രമിനല്‍ റെക്കോര്‍ഡുമായി ബന്ധപ്പെട്ട തടസങ്ങളില്ലാതെ സ്വതന്ത്രമായി കാനഡയിലേക്ക് വരാം.

Other News in this category



4malayalees Recommends