സിഡ്‌നിയുടെ വടക്കന്‍ തീരങ്ങളിലും സെന്‍ട്രല്‍ കോസ്റ്റിലുമുള്ള 50,000 ഭവനങ്ങളില്‍ ഈ ആഴ്ച മുഴുവന്‍ വൈദ്യുതിയുണ്ടാവില്ല; 79,000 ഭവനങ്ങളില്‍ വൈദ്യുതി പുനസ്ഥാപിച്ചുവെങ്കിലും ഞായറാഴ്ച വരെ നിരവധി ഭവനങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് മുന്നറിയിപ്പ്

സിഡ്‌നിയുടെ വടക്കന്‍ തീരങ്ങളിലും സെന്‍ട്രല്‍ കോസ്റ്റിലുമുള്ള 50,000 ഭവനങ്ങളില്‍ ഈ ആഴ്ച മുഴുവന്‍ വൈദ്യുതിയുണ്ടാവില്ല; 79,000 ഭവനങ്ങളില്‍ വൈദ്യുതി പുനസ്ഥാപിച്ചുവെങ്കിലും ഞായറാഴ്ച വരെ നിരവധി ഭവനങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് മുന്നറിയിപ്പ്

സിഡ്‌നിയുടെ വടക്കന്‍ തീരങ്ങളിലും സെന്‍ട്രല്‍ കോസ്റ്റിലുമുള്ള 50,000 ഭവനങ്ങളില്‍ ഈ ആഴ്ച മുഴുവന്‍ വൈദ്യുതിയുണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കനത്തെ മഴയെയും കാറ്റിനെയും തുടര്‍ന്ന് വ്യാപകമായ നാശനഷ്ടം ഉണ്ടായതിനെ തുടര്‍ന്നാണ് പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. 79,000 ഭവനങ്ങളില്‍ വൈദ്യുതി പുനസ്ഥാപിച്ചുവെന്ന് ഓസ്ഗ്രിഡ് വെളിപ്പെടുത്തി. എന്നിരുന്നാലും ഞായറാഴ്ച വരെ 50,000 വീടുകളില്‍ ഇലക്ട്രിസിറ്റി ഉണ്ടാവില്ല. മരങ്ങള്‍ വീണും പൈപ്പ്‌ലൈനുകള്‍ തകര്‍ന്നും വയറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുമാണ് പ്രധാനമായും വൈദ്യുതി തടസം ഉണ്ടായത്. ഇത് പരിഹരിക്കാന്‍ കൂടുതല്‍ പേരെ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വൈദ്യുതി ഇല്ലാത്ത സ്ഥിതിയെ നേരിടാന്‍ ഉപഭോക്താക്കള്‍ തയാറായിരിക്കണമെന്നും അധികൃതര്‍ പറഞ്ഞു. പൊട്ടിക്കിടക്കുന്ന വൈദ്യുത കമ്പനിയില്‍ നിന്നും എട്ട് മീറ്റര്‍ എങ്കിലും അകലം പാലിക്കാനും നിര്‍ദേശമുണ്ട്.


400 മില്ലീമീറ്റര്‍ മഴയാണ് രണ്ടുദിവസംകൊണ്ട് സിഡ്‌നിയില്‍ പെയ്തത്. രണ്ടുമാസംകൊണ്ട് പെയ്യേണ്ട മഴയാണിത്. 22 വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ മഴ.കനത്ത മഴ വെള്ളപ്പൊക്കത്തിന് കാരണമായതോടെ മിക്കയിടങ്ങളില്‍ നിന്നും ജനങ്ങളെ കൂട്ടത്തോടെ മാറ്റിത്താമസിപ്പിക്കേണ്ടി വന്നു. ഒന്നരലക്ഷത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം നിലച്ചു. ഗതാഗതസ്തംഭവനവും റോഡുകളില്‍ വെള്ളക്കെട്ടുമുണ്ടാകുമെന്നതിനാല്‍ വാഹനമോടിക്കുന്നത് കഴിവതും ഉപേക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. മിക്കവാറും ഫെറികള്‍ അടച്ചിട്ടിരിക്കുകയാണ്. ട്രെയിന്‍ ഗതാഗതത്തെയും മഴയും വെള്ളപ്പൊക്കവും ബാധിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends