കൊറോണ വൈറസ് ബാധിതരെ കണ്ടെത്താന്‍ സഹായിക്കുന്ന റോബോട്ടുമായി ന്യൂയോര്‍ക്ക്; ടൈംസ് സ്‌ക്വയറില്‍ വിന്യസിച്ചിരിക്കുന്ന റോബോര്‍ട്ടിന്റെ സഹായത്തോടെ രോഗബാധയുടെ പ്രാഥമികഘട്ടം ഉള്‍പ്പടെ അറിയാം

കൊറോണ വൈറസ് ബാധിതരെ കണ്ടെത്താന്‍ സഹായിക്കുന്ന റോബോട്ടുമായി ന്യൂയോര്‍ക്ക്;  ടൈംസ് സ്‌ക്വയറില്‍ വിന്യസിച്ചിരിക്കുന്ന റോബോര്‍ട്ടിന്റെ സഹായത്തോടെ രോഗബാധയുടെ പ്രാഥമികഘട്ടം ഉള്‍പ്പടെ അറിയാം
അമേരിക്കയില്‍ കൊണോറ വൈറസ് ഭീതി പടര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തിതുവരെയായി 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ 13ാമത്തെ കേസ് കാലിഫോര്‍ണിയയില്‍ ഇന്നലെയാണ് സ്ഥിരീകരിച്ചത്. അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങള്‍ക്ക് സമീപം 11 ക്വാറന്റെയ്ന്‍ ക്യാമ്പുകള്‍ സ്ഥാപിക്കാനാണ് പെന്റഗണ്‍ തീരുമാനിച്ചിരിക്കുന്നത്. കൊറോണയെ നേരിടുന്നതില്‍ മികച്ച സാങ്കേതിക വിദ്യകളാണ് അമേരിക്ക പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.

കൊറോണ വൈറസ് ബാധ ലോകത്ത് അതിഭീകരമായി പടരുന്നതിനിടെ രോഗബാധിരായവരെ കണ്ടെത്താന്‍ സഹായിക്കുന്ന റോബോട്ടുമായി ന്യൂയോര്‍ക്ക് രംഗത്തെത്തിയിട്ടുണ്ട് അഞ്ചടി ഉയരമുള്ള റോബോട്ട് ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലാണ് അധികൃതരെ സഹായിച്ച് ഒപ്പമുള്ളത്. ശസ്ത്രക്രിയാ വിഭാഗത്തിലുള്ള പ്രൊമോബോട്ട് ഇനത്തില്‍പ്പെട്ട റോബോട്ടാണിത്. കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുന്നതിനും പ്രാഥമിക ഘട്ടം കണ്ടെത്തുന്നതിനും സഹായിക്കുന്ന പ്രൊമോബോട്ടിനെ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലാണ് അധികൃതര്‍ സ്ഥാപിച്ചിരിക്കുന്നത്.

റോബോട്ടിന്റെ നെഞ്ച് ഭാഗത്തുള്ള ടച്ച് സ്‌ക്രീനില്‍ നിരവധി ചോദ്യങ്ങള്‍ നല്‍കിയിരിക്കുന്നു. ഇതില്‍ ഉത്തരം നല്‍കാം. അത്യാവശ്യമെങ്കില്‍ സംഭാഷണത്തിനും പ്രൊമോബോട്ട് റെഡിയാണ്. ഫിലാഡെല്‍ഫിയ അടിസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പാണ് റോബോട്ടിന്റെ ഉപജ്ഞാതാക്കള്‍. ഒരുകൂട്ടം റഷ്യന്‍ സ്വദേശികളാണ് ഈ ആശയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. കൊറോണ വൈറസ് ലക്ഷണങ്ങള്‍ കണ്ടെത്തുന്നതിനായുള്ള സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടുത്തിയുള്ളതാണ് ഇതിന്റെ സാങ്കേതികവിദ്യ. അതേസമയം റോബോട്ടിനെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളാണ് ഉയരുന്നത്. ബുദ്ധിശാലിയാണെന്നും അല്ലെന്നുമുള്ള പ്രതികരണം ഇതിനകം തന്നെ റോബോട്ടിനെക്കുറിച്ച് ഉയര്‍ന്നുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

Other News in this category



4malayalees Recommends