ഓസ്‌ട്രേലിയയിലെ വമ്പന്‍ നഗരങ്ങളിലെ ജനസംഖ്യ വന്‍തോതില്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; ജനസംഖ്യ കൂടാന്‍ കാരണം ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണത്തില്‍ വന്ന വര്‍ധന; ജനസംഖ്യാ വളര്‍ച്ചയ്‌ക്കൊപ്പം പ്രോപ്പര്‍ട്ടി വിലയും കുതിക്കുന്നു

ഓസ്‌ട്രേലിയയിലെ വമ്പന്‍ നഗരങ്ങളിലെ ജനസംഖ്യ വന്‍തോതില്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; ജനസംഖ്യ കൂടാന്‍ കാരണം ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണത്തില്‍ വന്ന വര്‍ധന; ജനസംഖ്യാ വളര്‍ച്ചയ്‌ക്കൊപ്പം പ്രോപ്പര്‍ട്ടി വിലയും കുതിക്കുന്നു

ഓസ്‌ട്രേലിയയിലെ വമ്പന്‍ നഗരങ്ങളിലെ ജനസംഖ്യ ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുള്ള വര്‍ധനയാണ് ജനസംഖ്യാ വര്‍ധനവിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കുടിയേറ്റം വ്യാപകമായതിനാല്‍ തന്നെ ഓസ്‌ട്രേലിയയില്‍ ജനസംഖ്യാ വളര്‍ച്ച വളരെ കൂടുതലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഓസ്‌ട്രേലിയയിലെ ജനസംഖ്യ 1.5 ശതമാനമാണ് വര്‍ധിച്ചത്. സിഡ്‌നി, മെല്‍ബണ്‍, സൗത്തേണ്‍ ക്യൂന്‍സ്‌ലന്‍ഡ്, എന്നിവിടങ്ങളില്‍ ഇതിലുമിരട്ടിയാണ് ജനസംഖ്യാ വളര്‍ച്ച.


2018ല്‍ 3.5 ശതമാനം വളര്‍ച്ചയാണ് മെല്‍ബണിലെ ജനസംഖ്യയില്‍ ഉണ്ടായത്. ഇവിടെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണവും വളരെ കൂടുതലാണ്. കഴിഞ്ഞ വര്‍ഷം മാത്രം ഓസ്‌ട്രേലിയയില്‍ സ്റ്റുഡന്റ് വിസയുള്ള ആളുകളുടെ എണ്ണത്തില്‍ 8.8 ശതമാനം വര്‍ധനയാണുണ്ടായത്. 754,656 പേരാണ് ഇത്തരത്തില്‍ ഓസ്‌ട്രേലിയയില്‍ കഴിയുന്നത്.

ജനസംഖ്യ വര്‍ധിക്കുന്നതിന് അനുസരിച്ച് ഈ നഗരങ്ങളിലെ പ്രോപ്പര്‍ട്ടി വിലയും വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ പതിറ്റാണ്ടില്‍ മെല്‍ബണിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് ഓസ്‌ട്രേലിയിലെ ഏറ്റവും വേഗത്തിലുള്ള ജനസംഖ്യാ വളര്‍ച്ചയുണ്ടായത്. 3.7 ശതമാനമാണ് ജനസംഖ്യാ വളര്‍ച്ച. ഇന്നര്‍ മെല്‍ബണില്‍ ഇത് 3.05 ശതമാനമായിരുന്നു. ഓസ്‌ട്രേലിയയില്‍ ഏറ്റവും കുത്തലെ പ്രോപ്പര്‍ട്ടി വില ഉയരുന്ന ഇടം കൂടിയാണ് മെല്‍ബണ്‍. ഇന്നര്‍ ഈസ്റ്റിലെ റിയല്‍ എസ്റ്റേറ്റ് മൂല്യം 2020 ജനുവരി വരെയുള്ള കാലയളവില്‍ 16.2 ശതമാനമാണ്. ഇത്തരത്തില്‍ ജനസംഖ്യ വളരുന്നതിനനുസരിച്ച് ഈ നഗരങ്ങളിലെല്ലാം പ്രോപ്പര്‍ട്ടി വിലയും കുതിക്കുകയാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

Other News in this category



4malayalees Recommends