ഡൊണള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം: റോഡരികിലെ ചേരികള്‍ മറയ്ക്കാന്‍ മതില്‍ നിര്‍മ്മിക്കുന്നു

ഡൊണള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം: റോഡരികിലെ ചേരികള്‍ മറയ്ക്കാന്‍ മതില്‍ നിര്‍മ്മിക്കുന്നു
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ച് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ദിര ബ്രിഡ്ജിലേക്കുള്ള പാതയോരത്തെ ചേരികള്‍ മറയ്ക്കാന്‍ മതിലുകള്‍ നിര്‍മ്മിച്ച് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ട്രംപ് പങ്കെടുക്കുന്ന റോഡ് ഷോ കടന്നുപോവുന്ന വഴിയാണിത്. ഫെബ്രുവരി 24നാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.

അഞ്ഞൂറോളം കുടിലുകള്‍ സ്ഥിതി ചെയ്യുന്ന ശരണ്യവാസ് എന്ന ചേരിപ്രദേശമാണ് ഭിത്തി നിര്‍മ്മിച്ച് മറയ്ക്കുന്നത്. 2500ഓളം ആളുകളാണ് ഇവിടെ താമസിക്കുന്നത്. ആറ് ഏഴടി ഉയരത്തില്‍ അരകിലോമീറ്ററോളം ദൂരത്തിലാണ് ഭിത്തി നിര്‍മ്മിക്കുന്നത്. ചുവര്‍ നിര്‍മ്മിക്കുന്നതിനൊപ്പം പാതയോരത്ത് ഈന്തപ്പനകളും വെച്ചു പിടിപ്പിക്കുമെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി ദ്രുതഗതിയിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ അഹമ്മദാബാദില്‍ നടക്കുന്നത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായും ഗുജറാത്തില്‍ സമാനമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.Other News in this category4malayalees Recommends