ആല്‍ബര്‍ട്ട എക്‌സ്പ്രസ് എന്‍ട്രി സ്ട്രീമിന്റെ ഏറ്റവും പുതിയ രണ്ട് ഡ്രോയുടെ സ്‌കോര്‍ റിക്വയര്‍മെന്റുകളും കാന്‍ഡിഡേറ്റുകളുടെ എണ്ണവും പ്രഖ്യാപിച്ച് ആല്‍ബര്‍ട്ട പ്രൊവിന്‍സ്; ഇന്‍വിറ്റീഷനുകള്‍ അയച്ചത് നിരവധി കാന്‍ഡിഡേറ്റുകള്‍ക്ക്

ആല്‍ബര്‍ട്ട എക്‌സ്പ്രസ് എന്‍ട്രി സ്ട്രീമിന്റെ ഏറ്റവും പുതിയ രണ്ട് ഡ്രോയുടെ സ്‌കോര്‍ റിക്വയര്‍മെന്റുകളും കാന്‍ഡിഡേറ്റുകളുടെ എണ്ണവും പ്രഖ്യാപിച്ച് ആല്‍ബര്‍ട്ട പ്രൊവിന്‍സ്; ഇന്‍വിറ്റീഷനുകള്‍ അയച്ചത് നിരവധി കാന്‍ഡിഡേറ്റുകള്‍ക്ക്

ആല്‍ബര്‍ട്ട എക്‌സ്പ്രസ് എന്‍ട്രി സ്ട്രീമിന്റെ ഏറ്റവും പുതിയ രണ്ട് ഡ്രോയുടെ സ്‌കോര്‍ റിക്വയര്‍മെന്റുകളും കാന്‍ഡിഡേറ്റുകളുടെ എണ്ണവും പ്രഖ്യാപിച്ച് ആല്‍ബര്‍ട്ട പ്രൊവിന്‍സ്. കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കുന്നതിനായി ജനുവരി 22ന് ആല്‍ബര്‍ട്ട ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (എന്‍ഐഎന്‍പി) ആകെ 201 ഇന്‍വിറ്റിഷനുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇന്‍വൈറ്റ് ചെയ്യപ്പെടാന്‍ കാന്‍ഡിഡേറ്റുകള്‍ക്ക് 350 സിആര്‍എസ് സ്‌കോറുകളാണ് വേണ്ടത്. ശേഷം ജനുവരി 29ന് ആല്‍ബര്‍ട്ട മറ്റൊരു 150 ഇന്‍വിറ്റിഷനുകള്‍ കൂടി പുറപ്പെടുവിച്ചു. 300 ആണ് ഇതിന്റെ സിആര്‍എസ് സ്‌കോര്‍.


കാനഡയുടെ പ്രധാന ഇക്കണോമിക് ഇമിഗ്രേഷന്‍ വിഭാഗങ്ങളായ ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ്, ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് ക്ലാസ്, കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് എന്നിവയ്ക്കക്കുള്ള കാന്‍ഡിഡേറ്റുകളെ മാനേജ് ചെയ്യുന്നത് ഫെഡറല്‍ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം വഴിയാണ്. പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിക്കുന്ന എക്‌സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകള്‍ക്ക് ഫെഡറല്‍ റാങ്കിംഗ് സ്‌കോറില്‍ അധികമായി 600 പോയ്ന്റ് കൂടി ലഭിക്കും. ഗവണ്‍മെന്റ് ഓഫ് കാനഡയില്‍ നിന്ന് കനേഡിയന്‍ പെര്‍മെനന്റ് റസിഡന്‍സിന് അപേക്ഷിക്കാനുള്ള ഇന്‍വിറ്റിഷന്‍ ഈ പോയ്ന്റ് വഴി ഉറപ്പാകുന്നു. നോമിനേഷന് പരിഗണിക്കുന്നതിനായി എക്‌സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകള്‍ ഒരു എക്‌സ്പ്രഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് (ഇഒഐ) ആല്‍ബര്‍ട്ട ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിനു മുന്‍പാകെ സമര്‍പ്പിക്കേണ്ടതുണ്ട്.

Other News in this category



4malayalees Recommends