സിനിമ ചെയ്യരുതെന്ന് പറയാന്‍ നിങ്ങളാരാണ്, ഇഷ്ടമില്ലെങ്കില്‍ കാണാതിരിക്കൂ; പാര്‍വതിയുള്‍പ്പെടെ താരങ്ങള്‍ക്ക് മറുപടിയുമായി വിദ്യാ ബാലന്‍

സിനിമ ചെയ്യരുതെന്ന് പറയാന്‍ നിങ്ങളാരാണ്, ഇഷ്ടമില്ലെങ്കില്‍ കാണാതിരിക്കൂ; പാര്‍വതിയുള്‍പ്പെടെ താരങ്ങള്‍ക്ക് മറുപടിയുമായി വിദ്യാ ബാലന്‍
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി സൂപ്പര്‍ ഹിറ്റായ ബോളീവുഡ് ചിത്രമാണ് കബീര്‍ സിംഗ്. വിജയ് ദേവരകൊണ്ട നായകനായെത്തിയ തെലുങ്ക് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയുടെ റീമേക്ക് ആണ് കബീര്‍ സിങ്. എന്നാല്‍ ചിത്രം പുറത്തിറങ്ങിയതിന് ശേഷം നിരവധി വിവാദങ്ങളും ഉടലെടുത്തിരുന്നു. ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ കഥാപാത്രമായ കബീര്‍ സിംഗിന്റെ അപകടകരമായ മാനസിക നിലയെ മാതൃകാപരമായി കാണിക്കുന്നു എന്ന വിമര്‍ശനമാണ് ചിത്രത്തിനെതിരെ ഉയര്‍ന്നിരുന്നത്.

നടന്‍ വിജയ് ദേവരകൊണ്ടയുടെ സാന്നിധ്യത്തില്‍ അര്‍ജ്ജുന്‍ റെഡ്ഡി എന്ന കഥാപാത്രത്തെ നടി പാര്‍വതി തിരുവോത്തും വിമര്‍ശിച്ചിരുന്നു. മാതമല്ല കബീര്‍ സിങിനെയും ചിത്രത്തിന്റെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയെയും വിമര്‍ശിച്ചു കൊണ്ട് നടിമാരായ തപ്‌സി പന്നു, സമന്ത അക്കിനേനി തുടങ്ങിയവരും രംഗത്തെത്തി. കബീര്‍ സിംഗ്, അര്‍ജുന്‍ റെഡി എന്നീ സിനിമകള്‍തെറ്റായ കാര്യത്തെ മഹത്വവല്‍ക്കരിക്കുന്നെന്നും ഇത്തരം സിനിമകളുടെ ഭാഗമായി താന്‍ പ്രവര്‍ത്തിക്കില്ല എന്നുമായിരുന്നു പാര്‍വതി പറഞ്ഞത്.എന്നാല്‍ ചിത്രത്തെ വിവര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നടി വിദ്യാ ബാലന്‍ രംഗത്തെത്തിയിരിക്കുകയാണ്. നിങ്ങള്‍ക്ക് കബീര്‍ സിംഗ് ഇഷ്ടമല്ലെങ്കില്‍ ആ സിനിമ കാണാതിരിക്കുക. ആ സിനിമ ചെയ്യരുതെന്ന് ഒരു നടനോട് പറയാന്‍ നിങ്ങളാരാണ്? വിദ്യ ചോദിച്ചു. മുംബയില്‍ നടന്ന ഒരു പത്രസമ്മേളനത്തിലാണ് വിദ്യ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. 'അവര്‍ക്ക് അധപതനം എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് അവര്‍ക്കറിയാമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു പ്രാധാന്യവും ഇല്ലാത്ത കാര്യങ്ങള്‍ക്ക് അഭിപ്രായം പറയുക എന്നത് ആള്‍ക്കാരുടെ ഒരു ആവശ്യമായിരിക്കുന്നു. അഭിനേതാക്കള്‍ എന്ന നിലയില്‍ എല്ലാ കാര്യങ്ങളിലുമുള്ള നിലപാട് എന്താണ് എന്ന ചോദ്യം ഉയരുന്നുണ്ട്. ചില സമയത്ത് എന്താണ് പൊതുവില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് എന്ന് അഭിനേതാക്കള്‍ക്ക് അറിയുക പോലുമില്ല. എന്തു കൊണ്ടാണ് അവര്‍ ഈ ചോദ്യം കായിക താരങ്ങളോട് ചോദിക്കാത്തതെന്നും വിദ്യ ചോദിച്ചു.
Other News in this category4malayalees Recommends