എസ് എ പി ക്യാമ്പില്‍ നിന്ന് തോക്കുകള്‍ കളവു പോയിട്ടില്ല ; സിഎജി റിപ്പോര്‍ട്ട് തെറ്റെന്ന് പോലീസ്

എസ് എ പി ക്യാമ്പില്‍ നിന്ന് തോക്കുകള്‍ കളവു പോയിട്ടില്ല ; സിഎജി റിപ്പോര്‍ട്ട് തെറ്റെന്ന് പോലീസ്
തിരുവനന്തപുരം എസ്.എ.പി ക്യാമ്പില്‍ നിന്ന് തോക്കുകള്‍ കളവുപോയിട്ടില്ലെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. സി.എ.ജി കണ്ടെത്തലുകള്‍ തെറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സി.എ.ജി നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ തോക്കുകള്‍ കണ്ടെത്തി. സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് മൂന്നുതവണ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും പൊലീസ് വിശദമാക്കുന്നു.

എസ്.എ.പി ക്യാമ്പില്‍ നിന്ന് 25 തോക്കുകളും 12061വെടിയുണ്ടകളും കാണാതായി എന്നായിരുന്നു സി.എ.ജി റിപ്പോര്‍ട്ട്.. എന്നാല്‍ തോക്കുകള്‍ എസ്എപി ക്യാമ്പില്‍ തന്നെ ഉണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ തോക്കുകള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പല ക്യാമ്പുകളിലേക്ക് പോയ തോക്കുകള്‍ എസ്.എ.പി ക്യാമ്പില്‍ തന്നെ ശേഖരിച്ചുവച്ചിട്ടുണ്ട്. ഇത് സി..എ..ജി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് സി.എ.ജിയെ അറിയിച്ചിരുന്നുവെന്നും പൊലീസ് വിശദമാക്കുന്നു.അതേസമയം വിവാദത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിരുന്നു.ആയുധങ്ങള്‍ കാണാതായത് ഉള്‍പ്പെടെ പൊലീസിനെതിരായ സി.എ.ജിയുടെ ഗുരുതരമായ കണ്ടെത്തലുകളെ കുറിച്ച് നിയമസഭയില്‍ മറുപടി പറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു

Other News in this category4malayalees Recommends