എല്ലാ വ്യവസ്ഥകളേയും മറികടന്നുകൊണ്ട് നമ്മള്‍ നടത്തിയ യാത്ര ...; പ്രണയ ദിനത്തില്‍ ആശംസകളുമായി ഗോപി സുന്ദര്‍

എല്ലാ വ്യവസ്ഥകളേയും മറികടന്നുകൊണ്ട് നമ്മള്‍ നടത്തിയ യാത്ര ...; പ്രണയ ദിനത്തില്‍ ആശംസകളുമായി ഗോപി സുന്ദര്‍
സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള ഗായിക അഭയ ഹിരണ്‍മയിയുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. എന്നാല്‍ പലരും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോട്ടങ്ങള്‍ നടത്തുകയും മുന്‍വിധികള്‍ നടക്കുകയും ചെയ്യുമ്പോള്‍ അഭയയും ഗോപിയും തങ്ങളുടെ ജീവിതം ആസ്വദിക്കുകയാണ്.ഇന്ന് വാലന്റൈന്‍സ് ഡേയില്‍ പ്രണയിച്ചു തീരാത്ത തങ്ങളുടെ ജീവിതത്തെ കുറിച്ചു പറഞ്ഞുകൊണ്ടാണ് അഭയ ഗോപി സുന്ദറിന് പ്രണയദിനാശംസകള്‍ നേരുന്നത്.

''പത്തു വര്‍ഷത്തെ നീണ്ട യാത്രയ്ക്ക് ... എല്ലാ വ്യവസ്ഥകളേയും മറികടന്നുകൊണ്ട് നമ്മള്‍ നടത്തിയ യാത്ര ... നമ്മള്‍ സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലേക്കും .... കറയറ്റ പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വര്‍ഷങ്ങളിലേക്ക്! പ്രണയദിനാശംസകള്‍,'' തങ്ങളുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് അഭയ കുറിച്ചത്.

നേരത്തേ ഞങ്ങളുടെ ചുമ്മ ചുമ്മ നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പോടെ മനോഹരമായൊരു വീഡിയോ അഭയ തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു പ്ലേറ്റില്‍ ഗോപി സുന്ദര്‍ താളമിടുകയും അതിനൊത്ത് അഭയ പാടുകയും ചെയ്യുന്ന രസകരമായ വീഡിയോയില്‍ എന്റെ ക്രിസ്മസ് പപ്പ എന്നും അഭയ കുറിച്ചിരുന്നു.

വ്യക്തി ജീവിതത്തില്‍? മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളില്‍ ഗോപീ സുന്ദറിന്റെ സംഗീതത്തില്‍ അഭയ പാടിയിട്ടുണ്ട്. ഗൂഢാലോചനയിലെ കോയിക്കോട് പാട്ട് മലയാളത്തില്‍? വലിയ ഓളമാണ് സൃഷ്ടിച്ചത്.

Other News in this category4malayalees Recommends