വീഡിയോ കോള്‍ വഴി വരനും വധുവും എത്തി ; വിവാഹ നിശ്ചയം ' ഹൈടെക്' ആയി നടത്തി

വീഡിയോ കോള്‍ വഴി വരനും വധുവും എത്തി ; വിവാഹ നിശ്ചയം ' ഹൈടെക്' ആയി നടത്തി
വ്യത്യസ്തമായ രീതിയില്‍ കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് നടത്തിയ ഒരു വിവാഹ നിശ്ചയത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ഗുജറാത്തിലാണ് സംഭവം. വീഡിയോ കോള്‍ വഴിയാണ് പെണ്ണും ചെറുക്കനും വിവാഹനിശ്ചയത്തിനായി അണിഞ്ഞൊരുങ്ങി എത്തിയത്.

രണ്ട് മരപ്പലകയും രണ്ടിന്റേയും മുകളില്‍ ഓരോ മൊബൈല്‍ ഫോണും വെച്ചിരിക്കുന്നു. ഫോണിലെ വീഡിയോ കോളിലൂടെ വരനും വധുവും പ്രത്യക്ഷപ്പെട്ടതോടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ ആരംഭിച്ചു. യുവതിയെ കുങ്കുമം കൊണ്ട് തിലകം ചാര്‍ത്തുന്ന ചടങ്ങ് എത്തിയപ്പോള്‍ വധു പ്രത്യക്ഷപ്പെട്ട മൊബൈല്‍ സ്‌ക്രീനിലാണ് ഇത് ചാര്‍ത്തുന്നത്. ഒപ്പം, അവരുടെ തലയിലണിയുന്ന പോലെ ദുപ്പട്ട അണിയിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

വരനും വധുവും സ്ഥലത്തില്ലാത്തതിനാലാണ് ഇങ്ങനെ ഒരു ചടങ്ങ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രസകരവും വ്യത്യസ്തവുമായ വിവാഹനിശ്ചയത്തിന്റെ വിഡിയോ വന്‍തോതിലാണ് സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്.


Other News in this category4malayalees Recommends