പൗരത്വ നിയമത്തിനെതിരെ പ്രസംഗിച്ചു; ഡോക്ടര്‍ കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്

പൗരത്വ നിയമത്തിനെതിരെ പ്രസംഗിച്ചു; ഡോക്ടര്‍ കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്
2017 ല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 60 കുട്ടികളുടെ മരണത്തെത്തുടര്‍ന്ന് അന്യായമായി ജയിലില്‍ കിടക്കേണ്ടിവന്ന ഉത്തര്‍പ്രദേശ് ഡോക്ടര്‍ കഫീല്‍ ഖാനെതിരെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചതിന് ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) കേസെടുത്തു. കഴിഞ്ഞ വര്‍ഷം അലിഗഡ് മുസ്ലിം സര്‍വകലാശാലയിലാണ് കഫീല്‍ ഖാന്‍ പ്രസംഗിച്ചത്. എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് കഫീല്‍ ഖാന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തെ ഇതുവരെ വിട്ടയച്ചിട്ടില്ല.

സര്‍വകലാശാലയിലെ സമാധാനപരമായ അന്തരീക്ഷം ഇല്ലാതാക്കാനും സാമുദായിക ഐക്യത്തെ തകര്‍ക്കാനും ഡോ. കഫീല്‍ ഖാന്‍ ശ്രമിച്ചതായി ഡിസംബര്‍ 13 ന് സമര്‍പ്പിച്ച എഫ്‌ഐആര്‍ പറയുന്നു.

ഡോ. ഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസത്തിന് ശേഷം അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ വലിയ തോതിലുള്ള ഏറ്റുമുട്ടലുകള്‍ ഉണ്ടായി. പൊലീസ് അക്രമത്തില്‍ ഏര്‍പ്പെടുകയും ഇരുചക്ര വാഹനങ്ങള്‍ തകര്‍ത്തതായും വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നതായും വീഡിയോയില്‍ കണ്ടു.

ക്രമസമാധാനം തടസ്സപ്പെടുമെന്നോ ഇന്ത്യയുടെ സുരക്ഷയെയോ വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെയോ അപകടത്തിലാക്കുമെന്നോ സംശയിക്കുന്നുവെങ്കില്‍ ഒരു വര്‍ഷം വരെ വ്യക്തികളെ കോടതിയില്‍ ഹാജരാക്കാതെ തടവില്‍വയ്ക്കാന്‍ 1980 ല്‍ അവതരിപ്പിച്ച കര്‍ശനമായ ദേശീയ സുരക്ഷാ നിയമ പ്രകാരം സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നു.Other News in this category4malayalees Recommends