വേര്‍പ്പെട്ടുപോവേണ്ട അവസ്ഥകളില്‍ നിന്ന് കൂടുതല്‍ കരുത്തരായി നമ്മള്‍ പുറത്തുവന്നു'; പ്രണയദിനത്തില്‍ കുറിപ്പുമായി ഭാവന

വേര്‍പ്പെട്ടുപോവേണ്ട അവസ്ഥകളില്‍ നിന്ന് കൂടുതല്‍ കരുത്തരായി നമ്മള്‍ പുറത്തുവന്നു'; പ്രണയദിനത്തില്‍ കുറിപ്പുമായി ഭാവന
മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. 2018 ജനുവരിയില്‍ കന്നഡ നിര്‍മ്മാതാവ് നവീനിനെ വിവാഹം ചെയ്ത് നടി ഭാവന സിനിമയില്‍ നിന്ന് ഒരു ചെറിയ ബ്രേക്കെടുത്തിരുന്നു. എങ്കിലും സിനിമ മറന്നൊരു ലോകം അസാധ്യമാണെന്നു തോന്നിയപ്പോള്‍ അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയും ചെയ്തു ഭാവന. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭാവന പ്രണയദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. മികച്ച ബന്ധങ്ങള്‍ ആരംഭിക്കുന്നത് സൗഹൃദത്തില്‍ നിന്നുമാണെന്നാണ് ഭാവന കുറിപ്പില്‍ പറയുന്നത്.

'2011ല്‍ ഞാന്‍ ആദ്യമായി നിങ്ങളെ കാണുമ്പോള്‍ ഒരിക്കലും എനിക്കറിയില്ലായിരുന്നു, നിങ്ങളാണ് ആ ഒരാളെന്ന്. ഒരു നിര്‍മ്മാതാവും അഭിനേതാവും തമ്മിലുള്ള വളരെ പ്രൊഫഷണലായ ബന്ധത്തില്‍ നിന്നും വേഗം നമ്മള്‍ നല്ല സുഹൃത്തുക്കളായി മാറി. മികച്ച ബന്ധങ്ങള്‍ ആദ്യം ആരംഭിക്കുന്നത് സൗഹൃദങ്ങളായിട്ടാണ്. നമ്മള്‍ പ്രണയത്തിലായിട്ട് 9 വര്‍ഷങ്ങളാവുന്നു. വേര്‍പ്പെട്ടുപോവേണ്ട അവസ്ഥകള്‍ തുടങ്ങി ഒരുപാട് പ്രതിസന്ധികളിലൂടെ നമ്മള്‍ കടന്നുപോയി. പക്ഷേ കൂടുതല്‍ കരുത്തരായി നമ്മള്‍ പുറത്തുവന്നു. എല്ലാ പ്രതിബന്ധങ്ങള്‍ക്കുമെതിരെ നമ്മള്‍ പോരാടും, എല്ലാ പ്രതിബന്ധങ്ങള്‍ക്കും എതിരായി നമ്മള്‍ തുടരും. നിങ്ങളായിരിക്കുന്നതിന് നന്ദി, ഞാന്‍ നിങ്ങളെ അനന്തമായി സ്‌നേഹിക്കുന്നു.' ഭാവന നീവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

2018 ജനുവരി 22 നായിരുന്നു നവീന്‍ഭാവന വിവാഹം. അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. തമിഴ് ചിത്രം '96' ന്റെ കന്നഡ റീമേക്ക് '99' ലൂടെയായിരുന്നു ഭാവന സിനിമയിലേക്ക് തിരിച്ചെത്തിയത്.


Other News in this category4malayalees Recommends