പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ പൗരത്വ നിയമ ഭേദഗതിക്കെതിരെ അമേരിക്കയില്‍ വീണ്ടും പ്രമേയം; സിഎഎയ്‌ക്കെതിരായ പ്രമേയം ഐകകണ്‌ഠേന പാസാക്കിയത് കാംബ്രിഡ്ജ് നഗര ഭരണകൂടം

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ പൗരത്വ നിയമ ഭേദഗതിക്കെതിരെ അമേരിക്കയില്‍ വീണ്ടും പ്രമേയം; സിഎഎയ്‌ക്കെതിരായ പ്രമേയം ഐകകണ്‌ഠേന പാസാക്കിയത് കാംബ്രിഡ്ജ് നഗര ഭരണകൂടം

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ അമേരിക്കയില്‍ വീണ്ടും ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം.വിവേചനപരമായ പൗരത്വ നിയമ ഭേദഗതി ഇന്ത്യ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസിലെ മസാചുസെറ്റ്‌സ് സംസ്ഥാനത്തെ കാംബ്രിഡ്ജ് നഗര ഭരണകൂടമാണ് പ്രമേയം പാസാക്കിയത്.


ചൊവ്വാഴ്ചയാണ് കാംബ്രിഡ്ജ് സിറ്റി കൗണ്‍സില്‍ സിഎഎയ്‌ക്കെതിരായ പ്രമേയം ഐകകണ്‌ഠേന പാസാക്കിയത്. നിയമം പിന്‍വലിച്ച് രാജ്യത്തിന്റെ മതേതര ഭരണഘടയുടെ മൂല്യം ഉയര്‍ത്തിപ്പിടിക്കണമെന്നും ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) നടപ്പാക്കരുതെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.ലോകപ്രശസ്തമായ ഹാര്‍വഡ് സര്‍വകലാശാലയും മാസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും കാംബ്രിഡ്ജ് സിറ്റി പരിധിയിലാണ്. നിരവധി ഇന്ത്യക്കാരാണ് ഈ സ്ഥാപനങ്ങളില്‍ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത്.

2019 ഡിസംബര്‍ 11-ന് ഇന്ത്യ പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയതായി സിറ്റി കൗണ്‍സിലിന്റെ ശ്രദ്ധയില്‍പെട്ടു. ഇന്ത്യന്‍ പൗരത്വത്തിന് ആദ്യമായി മതം പരിഗണനയാകുന്ന ഭേദഗതിയാണ് നടപ്പാക്കിയത്. ഇത് ഇന്ത്യയുടെ മതേതരത്വമാണ് ഇല്ലാതാക്കുക.- പ്രമേയത്തില്‍ പറയുന്നു.

Other News in this category



4malayalees Recommends