'ട്രംപിന്റെ ചില ട്വീറ്റുകള്‍ എനിക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു; താഴ്ത്തിക്കെട്ടുന്ന തരത്തില്‍ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ ജോലി ചെയ്യാന്‍ സാധിക്കുന്നില്ല; ട്വീറ്റ് നിര്‍ത്താന്‍ സമയമായി'; രൂക്ഷ വിമര്‍ശനവുമായി യു.എസ് അറ്റോര്‍ണി ജനറല്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് യു.എസ് അറ്റോര്‍ണി ജനറല്‍ ബില്‍ ബറിന്റെ പരസ്യമായ താക്കീത്. ട്രംപിന്റെ ട്വീറ്റുകള്‍ കാരണം തനിക്ക് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിലെ ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ ബര്‍ ട്രംപ് തന്റെ ട്വീറ്റ് നിര്‍ത്തേണ്ട സമയമായെന്നും വ്യക്തമാക്കി.

'ട്രംപിന്റെ ചില ട്വീറ്റുകള്‍ എനിക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്നെ താഴ്ത്തിക്കെട്ടുന്ന തരത്തില്‍ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുമ്പോള്‍ എനിക്ക് ഇവിടെ ജോലി ചെയ്യാന്‍ സാധിക്കുന്നില്ല,'' അദ്ദേഹം പറഞ്ഞു.ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിനെക്കുറിച്ചും ക്രിമിനല്‍ കേസുകളെക്കുറിച്ചും ട്വീറ്റുകള്‍ ചെയ്യുന്നത് ട്രംപ് അവസാനിപ്പിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകരില്‍ ഒരാളാണ് ബില്‍ ബര്‍.ട്രംപ് തന്റെ മുന്‍ ഉപദേഷ്ടാവ് റോജര്‍ സ്റ്റോണിനുള്ള ശിക്ഷാ ശിപാര്‍ശയില്‍ ഇടപെട്ടുവെന്നാരോപണത്തിന് പിന്നാലെയാണ് ട്രംപിനെതിരെ വിമര്‍ശനം കടുപ്പിച്ച് രംഗത്തെത്തിയത്.

Other News in this category4malayalees Recommends