കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കുന്നതിനു വേണ്ടി ഇമിഗ്രേഷന്‍ കാന്‍ഡിഡേറ്റുകളെ ക്ഷണിച്ച് സസ്‌കാചിവന്‍; ഏറ്റവും പുതിയ ഡ്രോയില്‍ പുറപ്പെടുവിച്ചത് 646 ഇന്‍വിറ്റിഷനുകള്‍

കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കുന്നതിനു വേണ്ടി ഇമിഗ്രേഷന്‍ കാന്‍ഡിഡേറ്റുകളെ ക്ഷണിച്ച് സസ്‌കാചിവന്‍; ഏറ്റവും പുതിയ ഡ്രോയില്‍ പുറപ്പെടുവിച്ചത് 646 ഇന്‍വിറ്റിഷനുകള്‍

കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കുന്നതിനു വേണ്ടി ഇമിഗ്രേഷന്‍ കാന്‍ഡിഡേറ്റുകളെ ക്ഷണിച്ച് സസ്‌കാചിവന്‍ പ്രൊവിന്‍സ്. ഫെബ്രുവരി 13ന് പുറപ്പെടുവിച്ച ഡ്രോയില്‍ സസ്‌കാചിവന്‍ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (എസ്‌ഐഎന്‍പി) 646 ഇന്‍വിറ്റിഷനുകളാണ് അയച്ചത്. എക്‌സ്പ്രസ് എന്‍ട്രി, ഒക്യുപേഷന്‍സ് ഇന്‍ ഡിമാന്‍ഡ് വിഭാഗങ്ങളിലുള്ള കാന്‍ഡിഡേറ്റുകള്‍ക്കാണ് ഇന്‍വിറ്റിഷന്‍ അയച്ചിട്ടുള്ളത്.


തെരഞ്ഞെടുക്കപ്പെടാന്‍ കാന്‍ഡിഡേറ്റുകള്‍ എസ്‌ഐഎന്‍പിക്ക് മുന്‍പാകെ ഒരു എക്‌സ്പ്രഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് (ഇഒഐ)പ്രൊഫൈല്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇഒഐ സിസ്റ്റത്തിലൂടെ, പ്രൊവിന്‍സിനെ അഭിവൃദ്ധിപ്പെടുത്താന്‍ കഴിവുള്ള ഇമിഗ്രേഷന്‍ കാന്‍ഡിഡേറ്റുകളെ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കാന്‍ ക്ഷണിക്കും. താല്‍പ്പര്യമുള്ള കാന്‍ഡിഡേറ്റുകള്‍ ഒരു ഇഒഐ പ്രൊഫൈല്‍ അതുകൊണ്ടുതന്നെ ആദ്യം സൃഷ്ടിക്കണം. കൂടാതെ, പ്രവര്‍ത്തി പരിചയം, വിദ്യാഭ്യാസം, ഭാഷ പരിജ്ഞാനം, വയസ്, പ്രൊവിന്‍സുമായുള്ള ബന്ധം എന്നിങ്ങനെയുള്ള വിവരങ്ങള്‍ പട്ടികപ്പെടുത്തിക്കൊണ്ട് സസ്‌കാചിവനില്‍ സെറ്റില്‍ ചെയ്യാനുള്ള കഴിവ് പ്രകടിപ്പിക്കണം.

എസ്‌ഐഎന്‍പി അഞ്ച് ഘടകങ്ങള്‍ ഉപയോഗിച്ച് കാന്‍ഡിഡേറ്റുകളെ വിലയിരുത്തുകയും അവരെ ഇന്റര്‍നാഷണല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പോയ്ന്റ്‌സ് അസസ്‌മെന്റ് ഗ്രിഡില്‍ സ്‌കോര്‍ നല്‍കുകയും ചെയ്യും. 100ലാണ് സ്‌കോര്‍ നല്‍കുന്നത്. ഇത്തരത്തില്‍ ഉയര്‍ന്ന സ്‌കോര്‍ ലഭിക്കുന്നവര്‍ക്ക് പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കാനുള്ള ക്ഷണം ലഭിക്കും. ഫെബ്രുവരി 13ലെ ഡ്രോയ്ക്ക് ആവശ്യമായ മിനിമം സ്‌കോര്‍ എല്ലാ കാറ്റഗറിയിലും 70 ആണ്. സസ്‌കാചിവനില്‍ നിന്ന് ഇന്‍വിറ്റിഷന്‍ ലഭിക്കാന്‍ ഒരു ജോബ് ഓഫറും കിട്ടേണ്ട ആവശ്യമില്ല. എന്നിരുന്നാലും കാന്‍ഡിഡേറ്റുകള്‍ക്ക് അവര്‍ യോഗ്യരായിട്ടുള്ള വിദഗ്ധ തൊഴില്‍ മേഖലയില്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമെങ്കിലും വേണം.

Other News in this category



4malayalees Recommends